Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് തിരിച്ചടി. താരത്തെ കുറ്റവിമുക്തനാക്കിയ രാജസ്ഥാന്‍ ഹർജി വിധി സുപ്രീംകോടതി റദ്ദാക്കി. വിധിയുടെ പശ്ചാത്തലത്തില്‍ താരത്തിന് വീണ്ടും ഹൈകോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി അറിയിച്ചു. കേസില്‍ ശിക്ഷ വിധിക്കുന്നതിന് സ്റ്റേ ആവശ്യപ്പെട്ടുള്ള സല്‍മാന്‍ ഖാന്‍െറ ഹരജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഏതെങ്കിലും കുറ്റവാളിക്ക് പ്രത്യേക പരിഗണന നൽകുകയില്ലെന്നും കോടതി അറിയിച്ചിരുന്നു. 1998 ല്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന കേസിലാണ് സല്‍മാന്‍ ഖാന് കോടതി അഞ്ചുവര്‍ഷം തടവുശിക്ഷ വിധിച്ചത്. കേസില്‍ ശിക്ഷ വിധിക്കുന്നതിന് സ്റ്റേ ആവശ്യപ്പെട്ടുള്ള സല്‍മാന്‍ ഖാന്‍െറ ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.തടവുശിക്ഷ ലഭിച്ചതിനെ തുടർന്ന് സൽമാൻ ഖാൻ ബ്രിട്ടൻ വിസ നിഷേധിച്ചിരുന്നു.
Leave a Reply