Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 2:33 pm

Menu

Published on March 4, 2014 at 4:05 pm

സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിക്ക് നേരെ മഷിപ്രയോഗം

black-ink-splattered-on-sahara-chief

ന്യൂഡല്‍ഹി:സുപ്രീം കോടതിയില്‍ ഹാജരാകാനെത്തിയ സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിക്കെതിരെ മഷിപ്രയോഗം. ഗ്വാളിയറിലെ അഭിഭാഷകനെന്ന് അവകാശപ്പെട്ട മനോജ് ശര്‍മയാണ് മഷി ഒഴിച്ചത്.കനത്ത സുരക്ഷാ വലയമൊരുക്കിയാണ് സുബ്രത റോയിയെ പോലീസ് സുപ്രിം കോടതിയില്‍ ഹാജരാക്കിയത്.കോടതി പരിസരത്തേക്ക് കൊണ്ടുവരും വഴിയാണ് സുബ്രതയ്ക്കെതിരെ പ്രതിഷേധമുണ്ടായത്. മാഷിയൊഴിച്ച മനോജ് ശര്‍മ്മയെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.സുബ്രതാ റോയ് കള്ളനാണെന്നും പാവപ്പെട്ടവരെ കൊള്ളയടിക്കുന്നതിനാലാണ് താന്‍ മഷി ഒഴിച്ചതെന്നും മനോജ് ശര്‍മ പറഞ്ഞു. സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് 24000 കോടി രൂപ നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്തെന്ന കേസില്‍ വിചാരണ നേരിടുകയാണ് റോയി. കഴിഞ്ഞ ബുധനാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ റോയിയോട് ആവശ്യപ്പെട്ടിരുന്നു. ഇതൊഴിവാക്കാനുള്ള റോയിയുടെ അപേക്ഷ ചൊവ്വാഴ്ച തള്ളിയെങ്കിലും ബുധനാഴ്ച അദ്ദേഹം കോടതിയില്‍ ഹാജരായിരുന്നില്ല. അമ്മയ്ക്ക് സുഖമില്ലെന്നായിരുന്നു റോയി നല്‍കിയ വിശദീകരണം. തുടര്‍ന്ന് ജാമ്യമില്ലാ വാറണ്ട് കോടതി പുറപ്പെടുവിക്കുകയും ലക്‌നൗ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.ലക്‌നൗവില്‍ വെള്ളിയാഴ്ച മുതല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന സുബ്രതയുമായി പൊലീസ് സംഘം ഇന്നലെയാണ് റോഡുമാര്‍ഗം ഡല്‍ഹിയിലേക്കു കൊണ്ടുവന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News