Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പട്‌ന: ബിഹാറിലെ മഹാബോധി ക്ഷേത്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേര്‍ വിനോദ സഞ്ചാരികളാണ്. സ്ഫോടനമുണ്ടായപ്പോൾ ഇരുന്നൂറിലധികം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷേത്രപരിസരത്തെ മഹാബോധി വൃക്ഷത്തിന് സമീപം ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നീട് പലയിടത്തായി തുടര്‍ച്ചയായി എട്ടു സ്‌ഫോടനങ്ങളുണ്ടായി.പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. മ്യാന്‍മറില്‍ നിന്നുള്ള ബുദ്ധസന്ന്യാസിമാരാണ് പരിക്കേറ്റവരില്‍ ചിലര്‍. ക്ഷേത്രത്തിനും ബോധിവൃക്ഷത്തിനു കേടുപാട് സംഭവിച്ചിട്ടില്ളെന്ന് ബിഹാര്‍ പൊലീസ് മേധാവി അഭയാനന്ദ് പറഞ്ഞു. സംഭവത്തിനു ശേഷം പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയും ദേശീയ സുരക്ഷ സേനയും സംഭവ സ്ഥലത്തത്തെിയിട്ടുണ്ട്.
ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് രണ്ടുമാസത്തിന് മുമ്പ് തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഭീകരാക്രമണമാണ് നടന്നതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി പറഞ്ഞു. എന്നാല്‍ ഏതു ഭീകരവാദ സംഘടനയാണ് എന്ന് ഇനിയും വ്യക്തമല്ല.
Leave a Reply