Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ ഉടമ ബോബി ചെമ്മണ്ണൂര്‍ രക്തദാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ ഓടിയത് എന്തിന് വേണ്ടിയായിരുന്നു…??ബോബി ഇത്രയധികം കിലോമീറ്ററുകള്‍ ഓടിയുണ്ടാക്കിയ ബോബി ഫ്രണ്ട്സ് ബ്ലഡ് ബാങ്ക് വെറുതെയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോടുണ്ടായസംഭവം ഒരു ഫേസ് ബുക്ക് സുഹൃത്ത് തന്റെ പോസ്റ്റ് ആയി വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ” കഴിഞ്ഞദിവസം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന രോഗിക്ക് 3 യൂണിറ്റ് B -ve രക്തം അത്യാവശ്യമായി വേണ്ടി വന്നു.ഞങ്ങള്‍ക്ക് ബോബി ചെമ്മണ്ണൂരിന്‍റെ രക്തഗ്രൂപ്പ് ഡയറക്ടറിയില്‍ നിന്ന് 13 പേരുടെ വിലാസം കിട്ടിയെങ്കിലും രക്തം നല്‍കാന്‍ തയ്യാറായ ഒരാളും നിര്‍ഭാഗ്യവശാല്‍ കിട്ടിയില്ല. അവസാനം DYFI സഖാക്കളെ സമീപിച്ചപ്പോള്‍ ആണ് ആവിശ്യത്തിന് രക്തം കിട്ടിയത്. അപ്പോള്‍ ബോബി ചെമ്മണ്ണൂര്‍ 600കി.മീ ഓടിയത് എന്തിനാണ്. വെറും പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ………..?” .സാധാരണ ഗതിയില്‍ രക്തദാനത്തിന് യുവജന സംഘടനകളെല്ലാം മുന്‍കൈ എടുക്കാറുണ്ട്. ഡിവൈഎഫ്‌ഐ പോലുള്ള സംഘടനകള്‍ നേത്ര ദാനവും അവയവ ദാനവും ഒക്കെ പ്രോത്സഹിപ്പിക്കുന്നുണ്ട്. ഒടുവില്‍ കോഴിക്കോട്ടെ രോഗിക്കും ഡിവൈഎഫ്‌ഐ സഖാക്കളുടെ രക്തം തന്നെ വേണ്ടി വന്നു ജീവന്‍ രക്ഷിക്കാന്‍.മാധ്യമങ്ങള്‍ക്ക് കോടികള്‍ വാരിയെറിഞ്ഞ് ബോബി ചെമ്മണ്ണൂര്‍ ഇത്രയധികം കിലോമീറ്റര്‍ ഓടിയത് എന്തിനായിരുന്നു. ബോബി ഫ്രണ്ട്സ് ബ്ലഡ് ബാങ്കില്‍ വെറുതേ ആളുകളുടെ പേരെഴുതി ചേര്‍ക്കാനോ… അതോ വെറും പരസ്യത്തിനോ?
Leave a Reply