Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രേക്ഷകർ കാത്തിരുന്ന വിദ്യാബാലൻറെ പുതിയ ബോളിവുഡ് ചിത്രം’ബോബി ജാസൂസ് ഇന്ന് തിയേറ്ററുകളിലെത്തും. വിദ്യാബാലൻറെ വ്യത്യസ്ഥ വേഷപകര്‍ച്ചകള്‍ കൊണ്ട് ചിത്രം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. ഒരു പ്രൈവറ്റ് ഡിക്ടറ്റീവിൻറെ വേഷത്തിലാണ് വിദ്യാബാലന്‍ ഈ ചിത്രത്തിലെത്തുന്നത്. കേസന്വോഷണത്തിൻറെ ഭാഗമായി വിദ്യാബാലൻ ഏഴോളം ഗെറ്റപ്പുകളിൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അലി ഫസലാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിരിക്കുന്നത് സമര്‍ ഷെയ്ക്കാണ്.വിദ്യാബാലൻ നായികയായ ഡേര്‍ട്ടി പിക്ച്ചര്‍, കഹാനി എന്നീ ചിത്രങ്ങള്‍ നേടിയ വന്‍ വിജയം ബോബി ജാസൂസിനും ലഭിക്കുമോ എന്ന് കാത്തിരിക്കാം.
Leave a Reply