Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: ബോഡോ തീവ്രവാദി ഡിന്റ കോഴിക്കോട്ടുവെച്ച് പിടിയിലായി.കോഴിക്കോട് കക്കോടിമുക്കിൽ അസമീസ് തൊഴിലാളികൾക്കൊപ്പം ഒരു മാസമായി ഒളിവിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ചേവായൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനു ശേഷം ഡിൻഡയെ അസം പൊലീസിനു കൈമാറും. രഹസ്യകേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.സ്വതന്ത്ര സംസ്ഥാനത്തിനായി വാദിക്കുന്ന അസമിലെ സായുധ ക്രിസ്ത്യൻ വലതുപക്ഷ തീവ്രവാദ സംഘടനയാണ് നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഒാഫ് ബോഡോലാൻഡ് (എൻ.ഡി.എഫ്.ബി). 1986ലാണ് എൻ.ഡി.എഫ്.ബിക്ക് രൂപം നൽകിയത്.
Leave a Reply