Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : മുൻ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്നും ഒരു പുരുഷൻറെ മൃതദേഹം കണ്ടെത്തി. ഷെല്‍ജയുടെ ന്യൂഡല്‍ഹിയിലെ വസതിയില്‍ നിന്ന് 42 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്.സംഭവ സ്ഥലത്തിപ്പോൾ പോലീസും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി വരികയാണ്. സംഭവസമയം കുമാരി ഷെല്‍ജ വീട്ടിലുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. മരിച്ചയാൾ ഷെല്‍ജയുടെ ജോലിക്കാരിയുടെ ഭര്‍ത്താവാണോയെന്നാണ് പോലീസിൻറെ സംശയം. മൃതദേഹം വീട്ടിനകത്ത് എങ്ങനെ എത്തിയെന്നോ മരണ കാരണമെന്താണെന്നോ അറിവായിട്ടില്ല. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.
Leave a Reply