Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:23 am

Menu

Published on October 13, 2013 at 1:13 am

ടാറ്റൂ കാന്‍സറിന് കാരണമാകും

body-tatto-causes-cancer

ഇന്ന് പുതുതലമുറയുടെ ഫാഷനായി മാറിയിരിക്കുകയാണ്‌ പച്ചകുത്തല്‍ അഥവാ ടാറ്റൂ‍. പുരാതനകാലം മുതല്‍ ഇത്‌ പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കിലും ചെറുപ്പക്കാരുടെ ഇടയില്‍ ഇത്‌ ഒരു ഫാഷന്‍ തരംഗമായത്‌ അടുത്തിടെയാണ്‌. പുരുഷന്‍മാര്‍ മാത്രമല്ല സ്തീകളും ഇന്ന് ടാറ്റുവിന്‍റെ ആരാധകരാണ്. കൊച്ചി ഉള്‍പ്പടെയുള്ള കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പച്ചകുത്തുന്നതിനായി പ്രത്യേം ബോഡി ആര്‍ട്ട് ഷോപ്പുകള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍ ടാറ്റൂവിന്റെ പിന്നാലെ പോകുന്നവരെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന വാര്‍ത്തയാണ്. ശരീരത്തില്‍ പച്ചകുത്തുന്നവരെ കാത്തിരിക്കുന്നത്‌ അര്‍ബുദം എന്ന് പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഡെസ്മണ്ട് ടോബിന്റെ നേത്യത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്‌. മഷിയിലടങ്ങിയിരിക്കുന്ന ചെറു വസ്തുക്കള്‍ രക്തപര്യയന വ്യവസ്ഥയില്‍ കടന്ന് കൂടുകയും ശരീരത്തിലെ പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. മഷിയിലടങ്ങിയിരിക്കുന്ന കൊബാള്‍ട്ടും മെര്‍ക്കുറിയും കാര്‍സിനോജനുകളുമാണ് അര്‍ബുദത്തിന് കാരണമാകുന്നത്‌ എന്ന് പഠനം പറയുന്നു. ആയതിനാല്‍ ശരീരത്തില്‍ പച്ചകുത്തുന്നതില്‍ നിന്ന് ചെറുപ്പക്കാര്‍ പിന്‍വാങ്ങണമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News