Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:32 pm

Menu

Published on April 17, 2017 at 5:45 pm

ബോളിവുഡ് താരങ്ങളുടെ അപൂര്‍വ ചിത്രങ്ങള്‍

bollywood-celebrities-rare-photos

പ്രശസ്തരായ ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാല്‍ അവര്‍ക്കു പോലും ഓര്‍മ്മ കാണാത്ത അപൂര്‍വ്വങ്ങളായ ചിത്രങ്ങളായാലോ.

ബോളിവുഡിലെ താര രാജാക്കന്മാരുടേയും താരറാണിമാരുടേയും ചിത്രങ്ങളാണിവിടെ.

ജോഷ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഐശ്വര്യ റായ് ബച്ചന്റെ ചിത്രമാണിത്. ഷാരൂഖ് ഖാനായിരുന്നു ചിത്രത്തിലെ നായകന്‍.

ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും അദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ വിക്രാന്ത് ചിബ്ബറുമൊത്തുള്ള അപൂര്‍വ ഫോട്ടോ.

ലോറന്‍സ് ഡിസൂസയുടെ മ്യൂസിക്കല്‍ റൊമാന്റിക്ക് ചിത്രമായ സാജന്റെ സെറ്റില്‍ നിന്നുള്ള അപൂര്‍വ ചിത്രം. സഞ്ജയ് ദത്തും മാധുരി ദീക്ഷിത്തും സല്‍മാന്‍ ഖാനുമൊന്നിച്ച സാജന്‍, 1991ലെ വന്‍ ഹിറ്റായിരുന്നു.

കുടുംബ സുഹൃത്തിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍.

ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ ഒരു പഴയകാല ഫോട്ടോ. അമ്മ ബബിതയും സഹോദരിയും ബോളിവുഡ് നടിയുമായ കരീന കപൂറുമാണ് കരിഷ്മയ്‌ക്കൊപ്പമുള്ളത്.

ബോളിവുഡ് നടന്‍ ഗോവിന്ദയും ഫറാ ഖാനും. 90 കളില്‍ ലണ്ടനില്‍ നടന്ന ഒരു സ്റ്റേജ് ഷോക്കിടെ.

സല്‍മാന്‍ ഖാനും ഭാഗ്യശ്രീയും മേംനെ പ്യാര്‍ കിയാ എന്ന ചിത്രത്തിന്റെ സെറ്റില്‍.

ഷാരൂഖ് ഖാന്‍, മക്കളായ ആര്യന്‍ ഖാനും സുഹാനയ്ക്കുമൊപ്പം.

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാബ് ബച്ചന്റെ ഒരു പഴയകാല ചിത്രം.

അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍, കജോള്‍ എന്നിവര്‍ ബോളിവുഡ് റൊമാന്റിക്ക് ചിത്രം യേ ദില്ലഗിയുടെ സെറ്റില്‍ നിന്നും.

അടുത്തിടെ അന്തരിച്ച ബോളിവുഡ് നടന്‍ ഓം പുരിയും നസീറുദ്ദീന്‍ ഷായും.

ആമിര്‍ ഖാനും സെയ്ഫ് അലി ഖാനും.

ഹൃത്വിക്ക് റോഷന്‍ അച്ഛന്‍ രാകേഷ് റോഷനും സഹോദരി സുനൈന റോഷനുമൊപ്പം.

ഗായിക ശ്രേയ ഘോഷാലിന്റെ ഒരു കുട്ടിക്കാല ചിത്രം.

Loading...

Leave a Reply

Your email address will not be published.

More News