Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ റെണ്ട് വോളണ്ടിയര്‍ വേഷമണിഞ്ഞെത്തിയ നിയയുടെ വീടിന് നേരെ ബോംബേറ്. ഞായറാഴ്ച പുലര്‍ച്ചെ 12.40ഓടെയാണ് ബോംബേറ് ഉണ്ടായത്. കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ സിപിഎം പ്രവര്‍ത്തകരായ ജിതേഷ്-പ്രിയ ദമ്പതികളുടെ മകളാണ് നിയ. ആര്‍എസ് എസ് പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. വീടിനുമുന്നില്‍വീണ സ്റ്റീല്‍ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മകളെ സിപിഎം സമ്മേളനത്തില്‍ വൊളണ്ടിയറായി കൊണ്ടുപോയതിന്റെ പ്രതികാരമായിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് നിയയുടെ അച്ഛന്‍ ജിതേഷ് പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളത്തില്‍ വോളണ്ടിയര്‍മാരായ അച്ഛന്‍ ജിതേഷിനും അമ്മ പ്രിയയ്ക്കുംമൊപ്പം റെഡ് വോളണ്ടിയര്‍ വേഷത്തിലെത്തി പൊതു സമ്മേളന നഗരിയില്‍ ഓടി നടന്ന നിയ നേതാക്കളുടെ അടക്കം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും നിയ ശ്രദ്ധ നേടിയിരുന്നു.
–
–
–
–
Leave a Reply