Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:02 am

Menu

Published on August 13, 2015 at 1:16 pm

മാഗിയുടെ നിരോധനം മുംബൈ ഹൈക്കോടതി നീക്കി

bombay-high-court-lifts-ban-on-the-two-minute-noodles

മുംബൈ: മാഗി നൂഡില്‍സിന്റെ നിരോധനം മുംബൈ ഹൈക്കോടതി നീക്കി.ആറാഴ്ചത്തേക്കാണ് നിരോധനം നീക്കിയത്.ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അസോസിയേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (എഫ്എസ്എസ്എഐ) മാഗി നിരോധിക്കാനുള്ള അധികാരത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു.മാഗി നൂഡില്‍സിന്റെ സാമ്പിളുകള്‍ ശേഖരിച്ച് പുതിയ പരിശോധന നടത്താനും കോടതി ഉത്തരവിട്ടു. മൂന്നു ലാബുകളിലായി അഞ്ച് സാമ്പിളുകള്‍ പരിശോധിക്കണം എന്നാണ് കോടതി നിര്‍ദേശം. എന്നാല്‍ വിപണിയിലേക്ക് മാഗി എത്തണമെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ കഴിയേണ്ടി വരും.ജസ്റ്റിസ് വി.എം കനഡെ, ജസ്റ്റിസ് ബര്‍ഗസ് കൊലബാവല്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്. നൂഡില്‍സില്‍ ആരോഗ്യത്തിനു ഹാനികരമായ മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ സാന്നിധ്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണ്‍ 5നാണ് മാഗി നിരോധിച്ചിരുന്നത്.അതേസമയം നെസ്‌ലെ 640 കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരസ്യത്തിലൂടെ ഉപഭോക്താക്കളെ തെറ്റിധരിപ്പിച്ചതിന് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.

Loading...

Leave a Reply

Your email address will not be published.

More News