Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:25 am

Menu

Published on May 8, 2013 at 6:44 am

നാലു കഥകളുമായി ബോംബെ ടാക്കീസ്

bombay-talkies

നാലു ചെറുചിത്രങ്ങളുടെ സമാഹാരമായി ഹിന്ദി സിനിമ ‘ബോംബെ ടാക്കീസ് പ്രദര്‍ശനത്തിനെത്തി. അനുരാഗ് കശ്യപ്, ദിവാകര്‍ ബാനര്‍ജി, സോയാ അക്തര്‍, കരണ്‍ ജോഹര്‍ എന്നീ പ്രമുഖ സംവിധായകരാണ് നാലു ചിത്രങ്ങളുടെ സംവിധായകര്‍. ഇന്ത്യന്‍ സിനിമയുടെ 100ാം വാര്‍ഷികമായ മെയ് മൂന്നിനാണ് ചിത്രം എത്തുന്നത്. അമിത് ത്രിവേദിയാണ് സംഗീതമൊരുക്കുന്നത്. ഇന്ത്യന്‍ സിനിമ നൂറുവര്‍ഷം ആഘോഷിക്കുന്ന പശ്ചാത്തലത്തില്‍ ചിത്രം 2013ലെ കാന്‍ ചലച്ചിത്രോല്‍സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

നഗരജീവിതം നയിക്കുന്ന സന്തുഷ്ട ദമ്പതികളുടെ ഇടയിലേക്ക് ഭാര്യയുടെ സഹപ്രവര്‍ത്തകന്‍ കടന്നുവരുമ്പോഴുള്ള പ്രശ്നങ്ങളാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം പറയുന്നത്.

നടനാവാനുള്ള ശ്രമങ്ങളുമായി നടക്കുന്ന വ്യക്തി അയാളുടെ പിതാവിന്റെ മരണശേഷം ജീവിക്കാന്‍ പാടുപെടുന്നതിന്റെ കഥയാണ് ദിവാകര്‍ ബാനര്‍ജിയുടെ സിനിമ പറയുന്നത്.

മരണാസന്നനായ പിതാവിന്റെ ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലെത്തുന്ന യുവാവിന്റെ കഥയാണ് അനുരാഗ് കശ്യപിന്റെ ചെറുചിത്രത്തിന്റെ പ്രമേയം.

സിനിമാതാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 12 കാരനായ ബാലന്‍ സമൂഹത്തിലെ വ്യവസ്ഥാപിത സങ്കല്‍പങ്ങള്‍ മാറ്റിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സോയ അക്തറിന്റെ ചിത്രം പറയുന്നത്.

വിവിധ കഥകളിലായി അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി, കത്രീന കൈഫ്, റണ്‍ദീപ് ഹൂഡ, നവാസുദ്ദീന്‍ സിദ്ദിഖി, വിനീത് കുമാര്‍, സാഖിബ് സലീം, സദാശിവ് അമ്രാപൂര്‍കര്‍, ലവിന്‍ ഗോത്തി തുടങ്ങിയവര്‍ വേഷമിടുന്നു.

ചിത്രത്തിന്റെ പ്രൊമോ ഗാനത്തില്‍ ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്, കരിഷ്മ കപൂര്‍, അക്ഷയ് കുമാര്‍, ജൂഹി ചൌല, സൈെഫ് അലി ഖാന്‍, ശ്രീദേവി, പ്രിയങ്ക ചോപ്ര, ഇമ്രാന്‍ ഖാന്‍, വിദ്യാ ബാലന്‍, റണ്‍ബീര്‍ കപൂര്‍, ദീപിക പദുകോണ്‍, സോനം കപൂര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു.

വയാ കോം 18 മോഷന്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News