Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:11 pm

Menu

Published on January 23, 2018 at 3:51 pm

നിങ്ങള്‍ ബുധനാഴ്ച ജനിച്ചവരാണോ?

born-on-wednesday-characteristics

എന്തും വളരെ ചിന്തിച്ച് പ്രവര്‍ത്തിക്കുവന്നവരാണ് ബുധനാഴ്ച ജനിച്ചവര്‍. അയല്‍ക്കാരുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം വച്ചു പുലര്‍ത്തുന്ന ഇവര്‍ തന്റെ ചുറ്റുപാടുകളുമായി എളുപ്പത്തില്‍ ഇണങ്ങിച്ചേരുന്നവരുമാണ്.

പൊതുവെ സംസാരപ്രിയരായ ഇവര്‍ വ്യത്യസ്തമായ നിരവധി കഴിവുകളാല്‍ സമ്പന്നരായിരിക്കും. എങ്കിലും ചില സമയങ്ങ ളില്‍ ഇക്കൂട്ടര്‍ അശ്രദ്ധ കാണിക്കുകയും അവിശ്വസനീയമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും.

വെല്ലുവിളികളുണ്ടാക്കുന്ന സാഹചര്യത്തില്‍ ചിന്തിച്ച് നയപരമായി കാര്യങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുന്നതില്‍ ഇക്കൂട്ടര്‍ മിടുക്കരാണ്. സംസാരത്തിലൂടെ മറ്റുള്ള വരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടാകും. വളരെയധികം സംസാരിക്കുന്ന ഇവരുടെ പ്രകൃതം ചിലപ്പോള്‍ തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയേറെയാണ്.

കൂടാതെ അശ്രാന്തപരിശ്രമശാലികളും ജീവിതവുമായി ബന്ധപ്പെട്ട എന്തു പ്രശ്‌നങ്ങളെയും സധൈര്യം നേരിടുന്നവരുമായിരിക്കും ഇക്കൂട്ടര്‍. മോശമായ സാഹചര്യങ്ങള്‍ പോലും തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെടുക്കാന്‍ ഇവര്‍ മിടുക്കരാണ്. അഞ്ചാണ് ഇവരുടെ ഭാഗ്യനമ്പര്‍.

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഇവര്‍ക്ക് പുതിയ ആളുകളുമായി പരിചയപ്പെടുന്നതിനും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനും വലിയ ഉത്സാഹമാണ്.

യുക്തിപൂര്‍വ്വം ചിന്തിക്കുന്ന ഇക്കൂട്ടര്‍ക്ക് ഗണിതമായും ശാസ്ത്രവുമായും ബന്ധപ്പെട്ട മേഖലകളില്‍ നന്നായി ശോഭിക്കാന്‍ സാധിക്കും. ബുധനാഴ്ച ജനിച്ചവര്‍ ആശയ വിനിമയശേഷിയില്‍ മുന്‍പന്തിയിലായതിനാല്‍ തന്നെ സുദൃഢമായ ഒരു ബന്ധം പങ്കാളിയുമായി കാത്തു സൂക്ഷിക്കാന്‍ സാധിക്കും. തെറ്റുകളും കുറവും എളുപ്പം ക്ഷമിക്കാനുള്ള കഴിവ് സന്തോഷകരമായ ഒരു കുടുംബജീവിതം ഇവര്‍ക്ക് സമ്മാനിക്കും.

ജിജ്ഞാസ ഇവരുടെ കൂടെപ്പിറപ്പായതിനാല്‍ ചുറ്റുമുള്ള പുതിയ കാര്യങ്ങള്‍ കണ്ടെത്താന്‍ ഇക്കൂട്ടര്‍ പ്രത്യേക താല്‍പ്പര്യം കാണിക്കും. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനുള്ള അശ്രദ്ധ ചിലപ്പോള്‍ ഇവര്‍ക്ക് വില്ലനായേക്കാം.

ചിന്തയും പ്രവൃത്തിയും തമ്മിലുള്ള വ്യതിയാനം പങ്കാളിയില്‍ ആശയക്കുഴപ്പത്തിനിടയാക്കും. നിര്‍ത്താതെയുള്ള സംസാരം ചിലപ്പോള്‍ വാഗ്വാദങ്ങള്‍ക്ക് വഴി തെളിക്കുകയും ബന്ധങ്ങളില്‍ ഉലച്ചിലുണ്ടാകാന്‍ കാരണമാകുകയും ചെയ്യും. പങ്കാളിയുടെ താല്‍പ്പര്യങ്ങളറിഞ്ഞ് കൂടെ നിന്നാല്‍ ഇവര്‍ക്ക് ശുഭകരമായ ഒരു കുടുംബ ബന്ധം സാധ്യമാകും.

ബുദ്ധികൂര്‍മ്മതയുള്ള ഇവര്‍, അനുയോജ്യമായ തൊഴില്‍ മേഖല കണ്ടെത്തുകയും തങ്ങളുടെ ചിന്തകളെ ക്രോഡീകരിക്കുകയും ചെയ്താല്‍ വലിയ വിജയം നേടാന്‍ കഴിയുമെന്നതിന് സംശയമില്ല.

Loading...

Leave a Reply

Your email address will not be published.

More News