Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:46 pm

Menu

Published on June 23, 2018 at 10:58 am

വണ്ണം കുറയ്ക്കാന്‍ ചുരയ്ക്ക ജ്യൂസ് കഴിച്ച യുവതി മരിച്ചു

bottle-goard-juice-lead-to-death-of-women-in-pune

ഒട്ടേറെ പോഷകഗുണങ്ങൾ അടങ്ങിയ ചുരയ്ക്ക കറികള്‍ക്ക് ഉപയോഗിക്കുന്നത് സാധാരണമാണ്. ഹൃദയാരോഗ്യത്തിന് ചുരയ്ക്ക നല്ലതാണെന്നാണ് കരുതപ്പെടുന്നത്. രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ചുരയ്ക്ക ഉപകരിക്കും . പ്രമേഹം നിയന്ത്രണത്തിലാക്കാന്‍ ചുരയ്ക്ക കഴിക്കുന്നവര്‍ ഏറെയാണ്.

എന്നാൽ ഇപ്പോൾ ഇതേ ചുരയ്ക്ക ജ്യൂസ് കഴിച്ച ആരോഗ്യവതിയും ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധപുലർത്തുന്ന ആളുമായ യുവതിയാണ് ചുരയ്ക്ക ജ്യൂസ് കഴിച്ചതിനെ തുടര്‍ന്ന് മരിച്ചതെന്നതാണ് ഖേദകരമായ വസ്തുത. തുടര്‍ച്ചയായുള്ള ഛര്‍ദ്ദിയും വയറ്റിളക്കവും നേരിട്ട യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇത് ആദ്യമായല്ല ചുരയ്ക്ക ജ്യൂസ് മരണത്തിന് കാരണമായത്. നിരവധി പേര്‍ക്ക് ചുരയ്ക്ക ജ്യൂസ് ഗുണത്തിന് പകരം ദോഷകരമായിട്ടുണ്ട്.

യുവതിയുടെ മരണത്തിന് പിന്നാലെ ചുരയ്ക്ക ജ്യൂസ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ചുരയ്ക്ക ജ്യൂസ് കഴിക്കുമ്പോള്‍ രുചി വ്യത്യാസം തോന്നിയാല്‍ കഴിക്കരുതെന്നാണ് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. ചുരയ്ക്ക കേടാകുന്നതും ജ്യൂസ് പഴകുന്നതുമാണ് അപകടകാരണമായി വിലയിരുത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News