Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:45 pm

Menu

Published on December 17, 2014 at 12:36 pm

ബോക്സിംഗ് താരം സരിത ദേവിക്ക് ഒരു വർഷത്തെ വിലക്ക്

boxer-sarita-devi-faces-one-year-ban

ന്യൂഡൽഹി: ബോക്സിംഗ് താരം സരിത ദേവിക്ക് അന്താരാഷ്‌ട്ര ബോക്സിംഗ് ഫെഡറേഷൻ ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ഏഷ്യൻ ഗെയിംസ് മെഡൽ നിരാകരിച്ചതിനെ തുടർന്നാണ്‌ ഈ നടപടി. വനിതാ ബോക്സിംഗ്   വിഭാഗം സെമിയിൽ ദക്ഷിണ കൊറിയൻ താരത്തിന് അനുകൂലമായി വിധി നിർണ്ണയം നടത്തിയെന്നാരോപിച്ചാണ് സരിത ദേവി മെഡൽ നിഷേധിച്ചിരുന്നത്. ഇതിനെ തുടർന്ന്  അന്താരാഷ്‌ട്ര ബോക്സിംഗ് ഫെഡറേഷൻ താരത്തിനെതിരെ നടപടിയെടുക്കാൻ ആലോചിക്കുന്നതിനിടെ താരം തന്നെ ഖേദം പ്രകടിപ്പിച്ച് എത്തി. മെഡൽ നിഷേധിച്ച സംഭവത്തിൽ അന്താരാഷ്‌ട്ര ബോക്സിംഗ് ഫെഡറേഷന് അയച്ച കത്തിലാണ് സരിത ഖേദം പ്രകടിപ്പിച്ചത്. മെഡൽ നിരസിച്ചതിൽ ഖേദമുണ്ടെന്നും ക്ഷമ ചോദിക്കുന്നതായും കത്തിൽ പറയുന്നു. ഭാവിയിൽ ഇത്തരം പ്രതികരണങ്ങൾ ആവർത്തിക്കില്ലെന്നും സരിത വ്യക്തമാക്കി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൻറെ മേധാവി മുഖേനയാണ് സരിത ക്ഷമാപണം സമർപ്പിച്ച് കത്തയച്ചത്. സരിത ദേവിയുടെ ഭാഗത്ത് നിന്നുണ്ടായത് വൈകാരികമായ പ്രതികരണമാണെന്ന് ഇന്ത്യൻ ടീം മേധാവിയും അറിയിച്ചു. സരിത ദേവിക്കെതിരെ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിരുന്നിട്ടും ഇന്ത്യയുടെ സമ്മർദ്ദത്തിൻറെ ഭാഗമായാണ് വിലക്ക് ഒരു വർഷമായി കുറഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News