Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:25 am

Menu

Published on June 4, 2016 at 11:56 am

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

boxing-great-muhammad-ali-dead

അരിസോണ : ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അമേരിക്കയിലെ അരിസോണയിലായിരുന്നു അന്ത്യം..ഏറെ നാളായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വ്യാഴാഴ്ച അദ്ദേഹത്തെ ഫീനിക്‌സിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ‘ദ് ഗ്രേറ്റസ്റ്റ്’, ‘ദ് പീപ്പിള്‍സ് ചാംപ്യന്‍’ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി.അമേരിക്കയിലെ ലൂയിവില്ലയില്‍ കാഷ്യസ് മാര്‍സെലസ് ക്ലേ സീനിയറിന്റേയും ഓഡീസ ഗ്രേഡിയുടേയും മൂത്ത മകനായിട്ടായിരുന്നു മുഹമ്മദ് അലിയുടെ ജനനം. 1960ലെ റോം ഒളിമ്പിക്‌സില്‍ 19-ാം വയസില്‍ ലൈറ്റ് ഹെവിവെയ്റ്റ് ബോക്‌സിംഗില്‍ സ്വര്‍ണം നേടിയാണ് മുഹമ്മദലി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1964ല്‍ ലോകകിരീടം സ്വന്തമാക്കി. എന്നാല്‍ 1967ല്‍ വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുക്കാന്‍ വിസമ്മച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്ന് കിരീടം തിരിച്ചെടുത്തു. 1974 ഒക്ടോബറില്‍ മുഹമ്മദ് അലി വീണ്ടും ലോകചാമ്പ്യന്‍ ആയി. 1981ല്‍ കാനഡയുടെ ട്രവര്‍ ബെര്‍ബിക്കിനു മുന്നില്‍ കീഴടങ്ങിയതോടെയാണ് മുഹമ്മദ് അലി തന്റെ കായിക ജീവിതം ഏതാണ്ട് അവസാനിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News