Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:25 am

Menu

Published on September 5, 2014 at 10:46 am

സ്‌കൂളില്‍ വാച്ച് ധരിച്ചെത്തിയതിന് ദളിത് ബാലന്റെ കൈ മുറിച്ചു

boy-wears-wristwatch-to-school-hand-slashed

മധുര: സ്‌കൂളില്‍ വാച്ച് ധരിച്ചെത്തിയതിന് ദളിത് ബാലന്റെ കൈത്തണ്ട സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികൾ മുറിച്ചു.വിരുദുനഗര്‍ ജില്ലയിലെ തിരുതങ്ങളിലുള്ള തിരുവള്ളുവര്‍ കോളനിവാസിയായ പരംജ്യോതിയുടെ മകന്‍ രമേശി(16)ന്റെ കൈയാണ് മുറിച്ചത്. തിരുത്തങ്ങൾ ഗവൺമെന്റ് ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് രമേഷ്. തിങ്കളാഴ്ച സ്‌കൂളില്‍ രമേഷ് വാച്ച് ധരിച്ച് എത്തിയതിനെ സീനിയര്‍ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തിരുന്നു. വാച്ച് അഴിച്ചെടുത്ത് വലിച്ചെറിയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് രമേഷും സീനിയര്‍ വിദ്യാര്‍ഥികളുമായി തര്‍ക്കം ഉണ്ടായി. രണ്ടു ദിവസത്തിനു ശേഷം തിരുതങ്ങള്‍ റെയില്‍വെ സ്റ്റേഷനു സമീപത്തുകൂടി നടന്നു പോകുകയായിരുന്ന രമേശിനെ 15 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം ബലമായി പിടിച്ചു വച്ച് കത്തികൊണ്ട് കൈത്തണ്ട മുറിക്കുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷപെട്ട രമേഷ് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിൽ തിരുതങ്ങൾ പൊലീസ് കേസെടുത്തിട്ടുണ്ട്.കുട്ടികള്‍ക്കിടയില്‍ ജാതിപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്‌കൂളാണ് തിരുതങ്ങള്‍ ഗവണ്‍മെന്റ് സ്‌കൂള്‍.  ദളിതരായ വിദ്യാർത്ഥികളെ സ്ലിപ്പർ ചെരുപ്പുകൾ ഉപയോഗിക്കുന്നതിനുൾപ്പെടെ മറ്റു വിദ്യാർത്ഥികൾ പരിഹസിക്കാറുണ്ട്. പിടിഎയും സ്‌കൂൾ അധികൃതരും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നത്.

Loading...

Leave a Reply

Your email address will not be published.

More News