Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:19 am

Menu

Published on November 10, 2017 at 5:42 pm

ഒരു ഉറക്കമുറങ്ങി എണീറ്റത് 11 ദിവസങ്ങള്‍ക്കു ശേഷം; അപൂര്‍വ്വ രോഗാവസ്ഥയുമായി ഒരു ബാലന്‍

boys-mystery-illness-causes-him-to-sleep-for-11-days-straight

അവധി ദിവസം കൂടുതല്‍ നേരം കൂര്‍ക്കം വലിച്ച് ഉറങ്ങുന്നവരാണ് നമ്മളില്‍ മിക്കവരും. ഉറങ്ങുന്നതിനും ഒരു പരിധിയൊക്കെ കാണും. എന്നാല്‍ ഒറ്റയടിക്ക് 11 ദിവസം കിടന്ന് ഉറങ്ങിയാലോ?

ഭക്ഷണം കഴിക്കാതെ കിടന്ന് ചത്തുപോകും. എന്നാല്‍ യുഎസിലെ കെന്റക്കിയിലെ എലിസബത്ത് ടൗണ്‍ സ്വദേശിയായ വ്യാറ്റ് ഷോ എന്ന ഏഴുവയസുകാരന്‍ ഉറങ്ങിയത് തുടര്‍ച്ചയായി പതിനൊന്ന് ദിവസമാണ്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തി കിടന്നുറങ്ങിയതായിരുന്നു വ്യാറ്റ്. പിറ്റേദിവസം രാവിലെ അമ്മ എമി തോംപ്‌സണ്‍ വിളിച്ചുണര്‍ത്തിയപ്പോഴും അവന്‍ എഴുന്നേറ്റില്ല. പല തവണ പിടിച്ചുകുലുക്കി വിളിച്ചെങ്കിലും വ്യാറ്റ് കണ്ണുതുറന്നതേയില്ല.

പേടിച്ചുപോയ എമി ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. വ്യാറ്റിനെ ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഒരു കുഴപ്പവും കാണാന്‍ കഴിഞ്ഞില്ല. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും കഴിഞ്ഞില്ല. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും വ്യാറ്റ് ഉണരുന്നുമില്ല. അപൂര്‍വമായ രോഗാവസ്ഥയാണ് ഈ ബാലനെന്നാണ് ശാസ്ത്ര ലോകത്തിന്റെ നിഗമനം.

കല്യാണ പാര്‍ട്ടിക്കു പോയ വ്യാറ്റ് ആടിയും പാടിയുമാണ് നേരം വെളുപ്പിച്ചത്. പുലരുന്നതിന് തൊട്ടു മുന്‍പ് ഉറങ്ങാന്‍ കിടന്നപ്പോള്‍ അവന് വയറുവേദനയും തലവേദനയും ഉണ്ടെന്ന് അമ്മയോടു പറഞ്ഞിരുന്നു. പിറ്റേന്ന് ഏറെ വിളിച്ച് ഒന്ന് ഉണരുമ്പോഴേക്കും അടുത്ത നിമിഷം വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീഴും.

അണുബാധയാണോ എന്നു കരുതി പരിശോധിച്ചെങ്കിലും അതല്ലെന്നു തെളിഞ്ഞു. ഒടുവില്‍ അപസ്മാരത്തിന് നല്‍കുന്ന മരുന്ന് ഫലവത്തായി. 11 ദിവസം കഴിഞ്ഞ് വ്യാറ്റ് ഉണര്‍ന്നു. ഉറക്കമുണര്‍ന്നെങ്കിലും വ്യാറ്റിന് സംസാരിക്കുവാനോ നടക്കുവാനോ സാധിച്ചിരുന്നില്ല. വീട്ടുകാരുടെയും ഡോക്ടര്‍മാരുടെയും നിരന്തര ശ്രമത്തിനൊടുവില്‍ ചില മാറ്റങ്ങള്‍ വ്യാറ്റില്‍ കണ്ടുതുടങ്ങി. കുറേശ്ശേ നടക്കുമെങ്കിലും സംസാരിക്കുമ്പോള്‍ ചില വാക്കുകള്‍ വഴങ്ങാത്തതാണ് ഇപ്പോള്‍ വ്യാറ്റിനെ അലട്ടുന്ന പ്രശ്‌നം.

Loading...

Leave a Reply

Your email address will not be published.

More News