Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാംഗ്ലൂർ : ജോഗിങ്ങിനിടെ ശല്യം ചെയ്ത പൂവാലനെ യുവതി റോഡിലിട്ട് പെരുമാറുന്നതിന്റെ വീഡിയോ വൈറലാകുന്നു.ബാംഗ്ലൂരിലാണ് സംഭവം. ഞായറാഴ്ച രാവിലെ പതിവുപോലെ ജോഗിങ്ങിനിറങ്ങിയ യുവതിയെ പിന്തുടര്‍ന്നെത്തിയ പൂവാലന്‍ യുവതിയെ ശല്യം ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ യുവതി പൂവാലനെ വിരട്ടി.ഇതേതുടര്‍ന്ന് യുവാവ് പിന്‍വലിയാന്‍ തുടങ്ങിയപ്പോള്‍ യുവതി പിന്തുടര്‍ന്ന് പിടികൂടുകയും കുനിച്ച് നിര്‍ത്തി തലയില്‍ ചവിട്ടു കൊടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ എടുത്ത യുവതിയുടെ സുഹൃത്ത് ആദ്യം ഫേസ്ബുക്കിലും പിന്നെ യൂട്യൂബിലും പോസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലും ഇതിന്റെ വീഡിയോ തരംഗമാവുകയാണ്.
Leave a Reply