Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 17, 2026 9:38 am

Menu

Published on August 7, 2014 at 11:45 am

മൈക്കിള്‍ ജാക്‌സന്റെ നിറം ലഭിക്കാൻ ആരാധകന്‍ ദേഹത്ത് ആസിഡ് ഒഴിച്ചു

brazilian-michael-jackson-superfan-bleaches-his-skin-with-acid

ഫോര്‍ട്‌ലാന്‍സ : മൈക്കിള്‍ ജാക്‌സന്റെ ശരീരത്തിന്റെ നിറം ലഭിക്കാനായി ആരാധകന്‍ ദേഹത്ത് ആസിഡ് ഒഴിച്ചു. ബ്രസീലിയന്‍ യുവാവ് അന്റോണിയോ ഗ്ലീസ് (32) ആണ് ജാക്‌സനോടുള്ള ആരാധനമൂത്ത് നിറം മാറ്റാനായി ആസിഡ് ഒഴിച്ചത്.നേരത്തേ ഇയാള്‍ മൈക്കിള്‍ ജാക്‌സന്റെ രൂപസാദൃശ്യം ലഭിക്കാനായി 2,000 യൂറോ മുടക്കി നിരവധി പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ആരാധ്യ പുരുഷനായ മൈക്കിള്‍ ജാക്‌സനുമായി സാമ്യം തോന്നുന്നുണ്ടെങ്കിലും നിറം മാറ്റിയാല്‍ കൂടുതല്‍ നന്നാകുമെന്ന തോന്നലാണ് ദേഹത്ത് ആസിഡ് ഒഴിക്കാന്‍ അന്റോണിയോയെ പ്രേരിപ്പിച്ചത്. മൈക്കല്‍ ജാക്‌സന്റെ മൂക്കിന് സമാനമായ രീതിയില്‍ അന്റോണിയോയും മൂക്ക് സര്‍ജറി ചെയ്തിട്ടുണ്ട്.മൈക്കിള്‍ ജാക്‌സനാകാന്‍ ദിവസേന നാല് മണിക്കൂര്‍ നൃത്ത പരിശീലനം നടത്തിയിരുന്ന അന്റോണിയോ ഇപ്പോള്‍ മേക്കപ്പിനായും ഒന്നര മണിക്കൂറോളം സമയം ചിലവഴിക്കുന്നു.മൈക്കിള്‍ ജാക്‌സനോട് സാദൃശ്യമുള്ളതു കൊണ്ടുതന്നെ അന്റോണിയോയ്ക്ക് താമസിക്കുന്ന ഫോര്‍ട്‌ലാന്‍സയില്‍ ചെറിയ ആരാധകവൃന്ദം തന്നെയുണ്ട്.അന്റോണിയോ പറയുന്നു. തനിക്കിപ്പോഴും മൈക്കള്‍ ജാക്‌സന്‍ മരിച്ചത് ഇപ്പോഴും താങ്ങാനാകുന്നില്ലെന്നാണ് ഈ ഡ്യൂപ്ലിക്കേറ്റ് ജാക്‌സന്‍ പറയുന്നത്.

michel jacksan

kackson fan3 jackson fan3

jackson fan1


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33