Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രസീലിയ : ബ്രസീലിന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ദിൽമ റൂസഫ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.തലസ്ഥാനമായ ബ്രസീലിയയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് 51.6 ശതമാനം വോട്ട് നേടി ദില്‍മ രണ്ടാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. മധ്യ വലതുപക്ഷ പാർട്ടിയുടെ ഏസിനോ നെവസിനെയാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ ദിൽമ പരാജയപ്പെടുത്തിയത്. നെവസിന് 48 ശതമാനം വോട്ടുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്.
Leave a Reply