Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:39 pm

Menu

Published on September 21, 2013 at 11:30 am

ഈ പ്രണയ ദുരന്തം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കട്ടെ !!!

bride-in-two-year-coma-marries-fiance-before-doctors-take-her-off-life-support

ഗ്വാങ്ഡോങ്: ജീവിച്ചു കൊതിതീരും മുൻമ്പേ ചിലരെ മരണം വന്നു വിളിക്കും.ചൈനയില്‍ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ മാതാപിതാക്കളുടെ ഏക സന്തതിയായാണ് ജിങ്ജോങ് .പക്ഷേ ദുരന്തം ഈ യുവതിയുടെ ജീവിതം തന്നെ തകര്‍ത്തു കളഞ്ഞു. ഗവണ്‍‌മെന്റ് ജോലി നേടിയ ജിങ്ജോങിന് ഇനിയൊരു കൂട്ട് വേണമെന്ന് തോന്നിയ സമയത്ത് ലുലായ് എന്ന യുവാവുമായി പ്രണയത്തിലായി.വരുമാനത്തില്‍ നിന്നും ഒരുവിഹിതം മാറ്റിവെച്ച് ഭാവി ജീവിതത്തിനായി ഒരു വീട് കണ്ടെത്തുവാനും ഇവര്‍ മറന്നില്ല.. പക്ഷേ മരണം ഇവരുടെ പ്രതീക്ഷകളെല്ലാം തകർത്തുകളഞ്ഞു.പെട്ടന്നുള്ള മരണമല്ല സംഭവിച്ചത്.ഒന്നു മറിയാതെയുള്ള മരണം.ചുറ്റിലും ഉറ്റവർ സ്നേഹത്തോടെ തലോടിയിട്ടും അതറിയാതെയുള്ള കോമ സ്റ്റേജ് . ഇങ്ങനൊരു വിധി ആർക്കും ഉണ്ടാകരുത്

അസുഖം ബാധിച്ച ജിങിനെ ആശുപത്രിയിലെത്തിച്ചു.പക്ഷേ ആശുപത്രിയിലെത്തിയ ഉടനെ തന്നെ ജിങ് കോമ സ്റ്റേജിലേക്ക് മാറുകയായിരുന്നു.ജിങ് ഇനി തിരിച്ച് വരില്ലെന്ന് വൈദ്യശാസ്ത്രം വിധി എഴുതിയിട്ടും തന്റെ പ്രണയിനി തങ്ങൾ കണ്ട സ്വപ്നങ്ങള്‍ക്ക് നിറം‌പകരാൻ വരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞു. ഈ അവസ്ഥയിലും എല്ലാ വിഷമവും മനസിലോതുക്കി പ്രിയതമയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി ലുലായ് സാദിച്ചു കൊടുത്തു. ഇതിനിടയില്‍ ജിങിന്റെ പിറന്നാളുകള്‍ ആഘോഷിക്കുവാനും പുത്തന്‍ വസ്ത്രങ്ങള്‍ ഉടുപ്പിക്കുവാനും യുവാവും കുടുംബവും മറന്നില്ല. ഒടുവിൽ ഇരുവരും കണ്ട ഏറ്റവും വലിയ സ്വപ്നമായ വിവാഹവും കോമസ്റ്റേജില്‍ തന്നെ നടത്തി. ലുല താലി ചാര്‍ത്തിയതിനു ശേഷം ജിങിന്റെ വെന്റിലേറ്റര്‍ എടുത്ത് മാറ്റുകയാണ് ചെയ്‌തത്.

ജിങിന്റെ ഇരുപത്തിയെട്ടാം ജന്മദിനത്തിലാണ് സ്വപ്‌ന സാഫല്യവും ജീവിതത്തില്‍ നിന്നു വിടപറയലും നടന്നത്. ലുല പ്രിയതമയുടെ അവയവങ്ങള്‍ മറ്റുള്ളവരില്‍ പുതു ജീവന്‍ പകർന്നു കൊടുത്തുകൊള്ളാൻ പറഞ്ഞു. പ്രിയതമയുടെ അവയവങ്ങള്‍ മറ്റുള്ളവരില്‍ പകരുന്നതില്‍ സന്തോഷമുണ്ടെങ്കിലും അത് അവള്‍ക്ക് പകര്‍മാവുന്നില്ലന്നും തന്റെ ഹൃദയത്തില്‍ അവളിപ്പോഴും ജീവിക്കുന്നുണെന്നും യുവാവ് പറയുന്നു. ഇനി ജിങ്ജോങിന്റെ മരിക്കാത്ത ഒർമകളുമായി ജീവിക്കുന്ന മാതാപിതാക്കളും പിന്നെ അവളുടെ പ്രിയതമനും…

Loading...

Leave a Reply

Your email address will not be published.

More News