Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:25 am

Menu

Published on June 6, 2015 at 1:17 pm

വിവാഹവേദിയിലേക്ക് വധു എത്തിയത് ശവപ്പെട്ടിയില്‍…!

bride-shocks-guests-by-turning-up-in-coffin

ലണ്ടന്‍: വിവാഹവേദിയിലേക്ക് വധു എത്തിയത് ശവപ്പെട്ടിയില്‍. ബ്രിട്ടനിലെ സ്റ്റാഫഡ്ഷയറിലെ സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡിലാണ് സിനിമാ കഥയെപോലും വെല്ലുന്ന ഇത്തരമൊരു സംഭാവമുണ്ടായിരിക്കുന്നത്. ജെന്നി ബക്ക്‌ലെഫ് എന്ന 58കാരിയാണ് ശവപ്പെട്ടിയില്‍ എത്തി ഏവരെയും ഞെട്ടിച്ചത്. 51കാരനായ ക്രിസ്റ്റഫര്‍ ലോക്കറ്റാണ് വരന്‍.വിവാഹത്തിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമാണ് ജെന്നിയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വിവാഹത്തിന്റെ തലേന്ന് രാത്രി വരെ ജെന്നി തന്റെ പദ്ധതിയെക്കുറിച്ച് വരനോട് വെളിപ്പെടുത്തിയിരുന്നില്ല.ഒടുവില്‍ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയപ്പോള്‍ ക്രിസ്റ്റഫറും സമ്മതം മൂളുകയായിരുന്നു. മൊട്ടോര്‍ സൈക്കിളില്‍ കെട്ടി വലിച്ചാണ് വധു കിടന്ന ശവപ്പെട്ടി പള്ളിയിലെത്തിച്ചത്.പെട്ടിയുടെ പുറത്ത് അസ്ഥികൂടത്തിന്‍റെ ചിത്രവുമുണ്ടായിരുന്നു. കല്യാണത്തിന് എത്തിയ അതിഥികളെല്ലാം പള്ളിയില്‍ കാത്തു നില്‍ക്കുകയായിരുന്നു.

Bride shocks guests by turning up in coffin3

വരനും പള്ളിയില്‍ ചടങ്ങുകള്‍ നടക്കുന്ന വധുവിനെ പ്രതീക്ഷിച്ചു നില്‍ക്കുകയായിരുന്നു. ഇതിനിടെ പ്രത്യേക രീതിയില്‍ തയാറാക്കിയ മൊട്ടോര്‍സൈക്കിളില്‍ ഒരു ശവപ്പെട്ടി എത്തിയത്. പള്ളിയില്‍ സംസ്കരിക്കാന്‍ എത്തിച്ചതാകുമെന്നാണ് ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍ പെട്ടി തുറന്നപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി. വെള്ള വസ്ത്രവും ധരിച്ച് തലയില്‍ മനോഹരമായി റിബണും കെട്ടി ജെന്നി കിടക്കുന്നു.

Bride shocks guests by turning up in coffin1

 

സുഹൃത്തുക്കള്‍ കൈപിടിച്ച് ജെന്നിയെ പെട്ടിയില്‍ നിന്നും പുറത്തെടുത്തു. സെമിത്തേരിയിലേക്ക് കൊണ്ടു പോകുന്നതിനു പകരം നേരെ പള്ളിയുടെ ഉള്ളില്‍ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടു പോയി. മരിച്ചു പോയ തന്‍റെ സഹോദരനുള്ള ആദരാഞ്ജലിയാണ് ഈ പ്രവര്‍ത്തിയെന്ന് ജെന്നി പറയുന്നു.നേരത്തെ ഫ്യൂണറല്‍ ഹോമില്‍ ജോലി ചെയ്തിട്ടുള്ള ജെന്നി മൃതദേഹങ്ങള്‍ എംബാം ചെയ്യുന്നതിലും വിദഗ്ദ്ധയാണ്.

Bride shocks guests by turning up in coffin4

Bride shocks guests by turning up in coffin2

 

 

Loading...

Leave a Reply

Your email address will not be published.

More News