Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 1:23 pm

Menu

Published on October 9, 2014 at 12:29 pm

വധു ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി ;റേഡിയോ വഴി വിവാഹ ചടങ്ങുകൾ നടത്തി

bride-stuck-in-traffic-in-china-weds-husband-over-the-radio

ചൈന: വിവാഹദിവസം വധു ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെ തുടർന്ന് റേഡിയോ വഴി വിവാഹചടങ്ങുകൾ നടന്നു.ചൈനയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്.വിവാഹവേദിയായ യോങ്ഗാങ് വധു യാന്‍ മാക്‌സിയയുടെ സ്വദേശമായ സിക്‌സിയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു വിവാഹ മുഹൂർത്തം. സമയത്ത് തന്നെ വധു വീട്ടിൽ നിന്നിറങ്ങിയെങ്കിലും വധു ബ്ലോക്കിൽ കുടുങ്ങുകയായിരുന്നു.വിവാഹം നിശ്ചയിച്ചിരുന്ന ഒക്ടോബർ 1 ന് പൊതു അവധിയായതിനാൽ അന്ന് ട്രാഫിക് ബ്ലോക്ക് കൂടുതലായിരുന്നു. ട്രാഫിക്കില്‍ കുടുങ്ങിയ വധുവിനെ കാത്ത് വിവാഹമണ്ഡപത്തിൽ വരനും കൂട്ടരും മണിക്കൂറുകളോളം കാത്തു നിന്നു.അവസാനം വിവാഹം കൃത്യസമയത്ത് നടക്കില്ലെന്ന കാര്യം വരൻറെയും വധുവിൻറെയും വീട്ടുകാർ ഉറപ്പിച്ചു.അവസാനം ട്രാഫിക് ബ്ലോക്കിൻറെ വിവരങ്ങളറിയാൻ റേഡിയോ ചാനലായ എഫ്.എം. 93 യിലേക്ക് വരൻ ഫോണ്‍ വിളിച്ചു.തൻറെ അവസ്ഥ പറയുകയും ചെയ്തു.പിന്നീട് വരൻറെ ദയനീയത മനസ്സിലാക്കിയ എഫ്.എം. അധികൃതര്‍ ഒരു വഴി കണ്ടെത്തി.അങ്ങനെ വധുവിനെ വിളിച്ച് റേഡിയോയിലൂടെ വിവാഹചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News