Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:59 am

Menu

Published on July 10, 2017 at 11:34 am

പെണ്‍കുഞ്ഞിനെ പ്രസവിച്ച് ലോകത്തിലെ ആദ്യ പുരുഷന്‍; സംഭവം ബ്രിട്ടനില്‍

britains-first-pregnant-man-hayden-cross-gives-birth-to-girl

ലണ്ടന്‍: ബ്രിട്ടണില്‍ ഇരുപത്തൊന്നുകാരന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഹൈഡന്‍ ക്രോസ് എന്ന യുവാവാണ് രാജ്യത്ത് ആദ്യമായി ഒരു കുഞ്ഞിനെ ഗര്‍ഭം ധരിച്ച് പ്രസവിച്ചത്.

ഗ്ലോസസ്റ്റര്‍ഷയര്‍ റോയല്‍ ആശുപത്രിയില്‍ കഴിഞ്ഞമാസമായിരുന്നു പ്രസവം. സിസേറിയനിലൂടെയായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്. പ്രസവശേഷം ആശുപത്രി വിട്ട ക്രോസും ട്രിനിറ്റി ലെയ് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞും സുഖമായിരിക്കുന്നു.

സ്ത്രീയായി ജനിച്ചയാളാണ് 21 വയസുള്ള ഹെയ്ഡന്‍ ക്രോസ്. എന്നാല്‍ മൂന്നുവര്‍ഷം മുന്‍പ് ഹോര്‍മോണ്‍ ചികിത്സയും ശസ്ത്രക്രിയകളും നടത്തി പുരുഷനായി മാറുകയായിരുന്നു.

നിയമപരമായി പുരുഷനായി മാറിയെങ്കിലും അണ്ഡാശയവും ഗര്‍ഭപാത്രവും നീക്കം ചെയ്തിരുന്നില്ല. അണ്ഡോല്‍പാദനം നിര്‍ത്താനുള്ള ചികിത്സയ്ക്ക് വേണ്ട തുക കണ്ടെത്താന്‍ കഴിയാതിരുന്നതോടെ പൂര്‍ണമായും പുരുഷനായി മാറാന്‍ ക്രോസിന് കഴിഞ്ഞിരുന്നില്ല.

ക്രോസിന് അണ്ഡോല്‍പാദനം അവസാനിപ്പിക്കാനുള്ള ചികിത്സയ്ക്കുള്ള നാലായിരം പൗണ്ട് നല്‍കാന്‍ തയാറല്ലെന്ന് ബ്രിട്ടണിലെ ദേശീയ ആരോഗ്യ സേവന വിഭാഗം അറിയിച്ചിരുന്നു. ഇതോടെ പുരുഷനായി മാറിയെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതം സ്ത്രീയുടേത് പോലെ തന്നെയായിരുന്നു. ഇതിനിടെയാണ് പുരുഷനായിരിക്കെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഹെയ്ഡന്‍ ക്രോസ് തേടിയത്.

ഫേസ്ബുക്കിലൂടെയാണ് ക്രോസ് ബീജദാതാവിനെ കണ്ടെത്തിയത്. ഇയാളെകുറിച്ചുള്ള വിവരം പുറത്തുവിട്ടിട്ടില്ല. തനിക്ക് കുഞ്ഞിനെ സമ്മാനിക്കാന്‍ സൗമനസ്യം കാണിച്ച ആളോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്ന് ഹെയ്ഡന്‍ പ്രതികരിച്ചു.

ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്ന ഹെയ്ഡന്‍ ക്രോസ് തല്‍ക്കാലം ജോലി അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെ ഇനി അണ്ഡോല്‍പ്പാദനം നിര്‍ത്തുന്നതടക്കമുള്ള ചികിത്സകള്‍ പൂര്‍ത്തിയാക്കി പൂര്‍ണമായും പുരുഷനാകാനാണ് തീരുമാനമെന്ന് ഹെയ്ഡന്‍ പറഞ്ഞു.

അണ്ഡോല്‍പാദനംകൂടി നിര്‍ത്തി പൂര്‍ണമായി പുരുഷനായി മാറിയാല്‍ പിന്നെ സ്വന്തം കുഞ്ഞ് എന്നത് സ്വപ്നമായി അവശേഷിക്കുമെന്ന സാഹചര്യത്തിലാണ് ഒരു കുട്ടിക്ക് ജന്മം നല്‍കാന്‍ ഹെയ്ഡന്‍ തീരുമാനിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News