Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ കല്ലറ തുറക്കുന്നവരെയെല്ലാം ഒരു ശാപം പോലെ പിന്തുടർന്ന് വന്ന് ഇഞ്ചിഞ്ചായി കൊല്ലപ്പെടുത്തുന്ന ഈജിപ്ഷ്യൻ മമ്മി– തുത്തൻഖാമൻ എന്ന ഈ ഫറവോയുടെ ശാപത്തിന്റെ കെട്ടിച്ചമച്ച കഥകൾ കേൾക്കാത്തവരായി അധികമാരും ഉണ്ടാവില്ല. വിദേശത്തു നിന്ന് ഒരു സിനിമയിലൂടെ വന്ന് നമ്മളെ പേടിപ്പിച്ച ആ രൂപം ഇന്നും പലരുടെയും ഓർമകളിൽ ചെറിയൊരു ഞെട്ടൽ സമ്മാനിച്ച് കിടപ്പുണ്ടാകും. 1999ൽ ‘ദ് മമ്മി’ എന്ന ഹോളിവുഡ് സിനിമ കൂടി ഇറങ്ങിയതോടെ ഭയം കൂടുകയും ചെയ്തു. 1922ൽ ആദ്യമായി തുത്തൻഖാമന്റെ ശവകുടീരം കണ്ടെത്തിയ അന്ന് മുതൽ തന്നെ ലോകത്തിന്റെ ഉറക്കം നഷ്ടപ്പെടുത്താൻ മമ്മി സിനിമകൾ എത്തിയിരുന്നു. തുത്തൻഖാമന്റെ കുടീരം കണ്ടെത്തിയ അന്ന് അവിടെ മണൽക്കാറ്റ് ആഞ്ഞുവീശിയെന്നും ഒരു ചെമ്പരുന്ത് മരണത്തിന്റെ പേടിപ്പിക്കുന്ന കരച്ചിലുമായി ആകാശത്ത് വട്ടമിട്ടു പറന്നിരുന്നതായും ഗവേഷകർ പറയുന്നു. മാത്രമല്ല അന്ന് പര്യവേഷണങ്ങൾക്കു നേതൃത്വം വഹിച്ച ബ്രിട്ടിഷുകാരനായ ഹവാർഡ് കാർട്ടറുടെ കൂടെയുണ്ടായിരുന്ന മിക്കയാളുകളും ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്തിരുന്നത്രേ. എന്നാൽ എല്ലാറ്റിനും നേതൃത്വം നൽകിയ ഹവാർഡ് കാർട്ടറെ മാത്രം ഒരു മമ്മിയും ഒന്നും ചെയ്തില്ല. അവസാനം വാർധക്യസഹജമായ രോഗത്തെ തുടർന്ന് 65–ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്.
–
–
18-ാം രാജവംശത്തിലെ ഈജിപ്‌ത് ഭരിച്ചിരുന്ന അവസാന ഫറവോയായിരുന്നു തുത്തൻഖാമൻ. 19-ാം വയസിൽ ദുരൂഹസാഹചര്യങ്ങളിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോൾ വിലമതിക്കാനാകാത്ത സ്വർണരൂപങ്ങളായിരുന്നു കണ്ടെടുത്തത്. പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവുമെല്ലാം ആ കല്ലറയിൽ ഉണ്ടായിരുന്നു. എന്നാൽ ആ ശവക്കല്ലറ യഥാർഥത്തിൽ ഫെർതിതി രാജ്ഞിയെ അടക്കാൻ വേണ്ടി നിർമിച്ചാതാണെന്നാണു പറയപ്പെടുന്നത്. തുത്തൻഖാമന്റെ ശവകുടീരത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള ചുമരുകളിൽ കണ്ട ചില അടയാളങ്ങളാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. രണ്ട് രഹസ്യശവകുടീരങ്ങൾ ആ ചുമരുകൾക്കുള്ളിൽ ഉണ്ടെന്നാണ് കരുതുന്നത്. ഒന്ന് രാഞ്ജിയുടെതാണ്. എന്നാൽ മറ്റേത് ഏതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ ശവകുടീരത്തിന്റെ മേൽക്കൂര ഈ രണ്ട് ചുമരുകൾക്ക് മുകളിലേക്ക് നീട്ടിയിരിക്കുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്. തുത്തൻഖാമൻ കൊല്ലപ്പെട്ടത് എങ്ങനെയാണെന്നോ ,തുത്തൻഖാമന്റെ നിലവറയിൽ ചുമരിന്റെ മറവിൽ രാജ്ഞിയുടെ ശവകുടീരം മറച്ചുവച്ചത് എന്തിനായിരിക്കുമെന്നൊ, രണ്ടാമത്തെ ശവക്കല്ലറ ആരുടേതാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
–
–
ഇതുപോലെ അന്ധവിശ്വാസങ്ങളെയെല്ലാം ആട്ടിപ്പായിച്ച് തുത്തൻഖാമന്റെ നിലവറയോടു ചേർന്ന് വീണ്ടും ഗവേഷണങ്ങൾക്കൊരുങ്ങുകയാണ് മറ്റൊരു ബ്രിട്ടിഷ് പുരാവസ്തു ഗവേഷകനും അരിസോണ സർവകലാശാലയിലെ അധ്യാപകനുമായ ഡോ.നിക്കോളസ് റീവ്സ് . തുത്തൻഖാമനെ അടക്കിയ നിലവറയ്ക്കു സമീപത്തു തന്നെ അദ്ദേഹത്തിന്റെ മാതാവ് നെഫെർതിതി രാജ്ഞിയുടെ ശവകുടീരവുമുണ്ടെന്ന നിഗമനത്തിലാണ് അദ്ദേഹം. എന്തായാലും ആ നിഗൂഢസത്യങ്ങൾക്കു വേണ്ടി കാത്തിരിക്കാം…….
–
Leave a Reply