Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:48 am

Menu

Published on June 16, 2017 at 11:47 am

പ്രമേഹം തടയാന്‍ ബ്രോക്കോളി ജ്യൂസ്

broccoli-juice-could-prevent-diabetes

ഒരു ഗ്ലാസ് ബ്രോക്കോളി ജ്യൂസിന് പ്രമേഹത്തെ വരുതിയിലാക്കാന്‍ കഴിയുമെന്ന് പഠനം. ബ്രോക്കോളിയിലടങ്ങിയ ഒരു സംയുക്തം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

മുളപ്പിച്ച ബ്രോക്കോളി സത്ത് ഭക്ഷണ രൂപത്തില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവര്‍ക്ക് ഗുണകരമാണെന്ന് സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ലോകത്ത് 300 ദശലക്ഷം പേര്‍ ടൈപ്പ് 2 പ്രമേഹം ബാധിച്ചവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന മെറ്റ്‌ഫോര്‍മിന്‍ എന്ന മരുന്ന് വൃക്കകളെ ബാധിക്കുമെന്ന കാരണത്താല്‍ 15% പേര്‍ക്കും ഉപയോഗിക്കാനാവുന്നില്ല.

ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട ജീന്‍ എക്‌സ്പ്രഷനില്‍ മാറ്റങ്ങള്‍ വരുത്തി ഇതിനെ പ്രതിരോധിക്കുന്ന സംയുക്തങ്ങളെ തിരിച്ചറിയുക എന്നതായിരുന്നു ഗവേഷകയായ അന്നിക അക്‌സെല്‍സന്‍.റെയും സംഘത്തിന്റെയും ഉദ്ദേശ്യം. ഇതിനായി ഒരു കമ്പ്യൂട്ടേഷണല്‍ അപ്രോച്ച് ആണ് അവര്‍ സ്വീകരിച്ചത്. ടൈപ്പ് 2 പ്രമേഹം ബാധിച്ച 97 പേര്‍ക്ക് 12 ആഴ്ച മുളപ്പിച്ച ബ്രോക്കോളി സത്ത് നല്‍കി. കണ്‍ട്രോള്‍ ഗ്രൂപ്പിന് പ്ലാസിബോയും നല്‍കി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്‍ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് പൊണ്ണത്തടിയുള്ളവരില്‍ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ് നില കുറഞ്ഞതായി കണ്ടു. ബ്രൊക്കോളിയിലടങ്ങിയ സള്‍ഫൊറാഫേണ്‍ എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത്. ക്രൂസിഫെറസ് വെജിറ്റബിള്‍ ആയ കാബേജിലും സള്‍ഫൊറാഫേന്‍ അടങ്ങിയിട്ടുണ്ട്.

സള്‍ഫോറാഫേന് പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായതുകൊണ്ടും എളുപ്പത്തില്‍ ബ്രോക്കോളിയില്‍ നിന്ന് ലഭിക്കുന്നതിനാലും നിലവിലുള്ള ടൈപ്പ് 2 പ്രമേഹ ചികിത്സയ്ക്ക് ഇത് പകരം വയ്ക്കാവുന്നതാണെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. പൊണ്ണത്തടിയുള്ള ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്ക് ഈ പഠനഫലം ഗുണകരമാണ്.

Loading...

Leave a Reply

Your email address will not be published.

More News