Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:15 pm

Menu

Published on January 2, 2016 at 11:33 am

ബ്രോയിലർ ചിക്കൻ കഴിക്കുന്നത് കാന്‍സറിന് കാരണമാകും

broiler-chicken-can-cause-cancer-2

ചിക്കൻ ഇന്ന് മലയാളികളുടെ ഭക്ഷ്യ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് . അത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും കുറവല്ല. എന്നിരുന്നാലും, മലയാളികൾ  ചിക്കൻ വേണ്ട എന്ന് വയ്ക്കില്ല. എന്നാൽ മാരകമായ ക്യാന്‍സര്‍ ഉള്‍പ്പടെ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കു ബ്രോയ്‌ലര്‍ ചിക്കന്‍ കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുന്നു.ഗോവയിലെ ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ഘടകം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്.ബ്രോയ്‌ലര്‍ ചിക്കന്റെ ഉപയോഗം വ്യാപകമായ ഗോവയില്‍ പ്രതിവര്‍ഷം ഇരുനൂറോളം പേര്‍ക്ക് ക്യാന്‍സര്‍ പിടിപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയോളം സ്ത്രീകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ബ്രോയ്‌ലര്‍ ചിക്കനില്‍ അമിതമായ അളവില്‍ വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവെക്കുന്നുണ്ട്. ഇതാണ് ക്യാന്‍സര്‍ പോലുള്ള രോഗത്തിന് കാരണമാക്കുന്നത്.പെണ്‍കുട്ടികള്‍ സ്ഥിരമായി ബ്രോയ്‌ലര്‍ ചിക്കന്‍ കഴിക്കുന്നതുകാരണം ആര്‍ത്തവചക്രത്തിന്റെ ആരംഭം നേരത്തെയാകുന്നതായും പഠനത്തില്‍ പറയുന്നു. 14-15 വയസിലാണ് സാധാരണയായി പെണ്‍കുട്ടികളില്‍ ആര്‍ത്തവചക്രം ആരംഭിക്കേണ്ടത്. എന്നാല്‍ അത് ഇപ്പോള്‍ 12 വയസായി മാറിയിട്ടുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ എട്ടാമത്തെ വയസില്‍പ്പോലും ആര്‍ത്തവചക്രം ആരംഭിക്കുന്നുണ്ട്. മാത്രമല്ല ബ്രോയ്‌ലര്‍ ചിക്കന്റെ അമിത ഉപയോഗം സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സറിന് കാരണമാകുമെന്നും പറയുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News