Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:48 am

Menu

Published on June 1, 2016 at 4:03 pm

സഹോദരനും സഹോദരിയും പ്രണയിച്ച് വിവാഹിതരായി

brother-and-sister-get-married-in-up

ബരൈലി : യു പിയിലെ ബരൈലിൽ കഴിഞ്ഞ ദിവസം നടന്ന സഹോദരങ്ങളുടെ പ്രണയ വിവാഹം വിവാദത്തിൽ .ബറെയ്‌ലി സ്വദേശിനിയുടെ ആദ്യ വിവാഹത്തിലെ മകനും രണ്ടാം വിവാഹത്തിലെ മകളും തമ്മിലാണ് വിവാഹം കഴിച്ചത്. ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തി വീണ്ടും വിവാഹിതയായ സ്ത്രീയുടെ മരണാന്തര ചടങ്ങില്‍ വച്ചാണ് സഹോദരങ്ങള്‍ കണ്ടുമുട്ടിയത്. തന്റെ അര്‍ദ്ധ സഹോദരിയുമായി പരിചയപ്പെട്ട യുവാവ് അവരുമായി സൗഹൃദത്തിലാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു.

ഇരുപത് വര്‍ഷം മുന്പ് മാതാവ് ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിനെ തുടര്‍ന്ന് യുവാവ് പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. യുവാവിന്റെ അമ്മയ്ക്ക് രണ്ടാം വിവാഹത്തില്‍ മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുണ്ടായി. ഇതില്‍ ഒരു പെണ്‍കുട്ടിയുമായാണ് അര്‍ദ്ധ സഹോദരന്‍ കൂടിയായ യുവാവ് പ്രണയത്തിലായത്. പ്രണയത്തിലായ സഹോദരനും സഹോദരിയും കഴിഞ്ഞ ദിവസം ഒളിച്ചോടി അജ്മീറില്‍ എത്തിയാണ് വിവാഹിതരായത്.

ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദര ദന്പതികളെ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. യുവാവിനെതിരെ പോലീസ് കേസെടുത്തു.

Loading...

Leave a Reply

Your email address will not be published.

More News