Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:00 pm

Menu

Published on September 4, 2015 at 11:45 am

ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഒരു ചിത്രം….

brutal-images-of-syrian-boy-drowned-off-turkey-must-be-seen

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലാകെ പ്രചരിച്ചുകൊണ്ടിരുന്ന ഹൃദയഭേദകമായ ഒരു ചിത്രമായിരുന്നു ഇത്. കടല്‍ത്തീരത്ത് മുഖം പൂഴ്ത്തിക്കിടക്കുന്ന പിഞ്ചു കുഞ്ഞിന്റെ ചേതനയറ്റ ശരീരം . യൂറോപ്പിലെ അഭയാര്‍ത്ഥി പ്രശ്‌നത്തിന്റെ നേര്‍ സാക്ഷ്യമാണ് അയ്‌ലന്‍ കുര്‍ദി എന്ന മൂന്നുവയസുകാരന്റെ ചേതനയറ്റ ശരീരം. . ഈ ചിത്രത്തിന്റെ ദൈന്യത ലോകത്തോട് പറയേണ്ടത് ഒരു രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സിറിയയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ പ്രാണരക്ഷാര്‍ത്ഥം ജനങ്ങള്‍ വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു തുടങ്ങിയിരുന്നു. ഇതില്‍ പന്ത്രണ്ടംഗ സംഘത്തോടൊപ്പം ടര്‍ക്കിയിലേക്ക് പുറപ്പെട്ട കുട്ടിയാണ് മരിച്ച നിലയില്‍ കടല്‍ത്തീരത്തണഞ്ഞത്.ചേതനയറ്റ കുഞ്ഞുശരീരം പൊലീസ് എടുത്തുമാറ്റും മുന്‍പ് ഡോഗന്‍ ന്യൂസ് ഏജന്‍സിയുടെ ഫോട്ടോഗ്രാഫറാണ് ഈ ദാരുണ ചിത്രം പകര്‍ത്തിയത്. ഡോഗന്‍ ന്യൂസ് ഏജന്‍സി ചിത്രം പുറത്ത് വിട്ട് നിമിഷങ്ങള്‍ക്കകം ലോകത്തിലെ പ്രമുഖ പത്രങ്ങളും സോഷ്യല്‍മീഡിയയും ഏറ്റെടുത്തു. ‘മനുഷ്യത്വമില്ലാത്ത തീരം’എന്ന ഹാഷ്ടാഗില്‍ നിമിഷങ്ങള്‍ക്കകം ചിത്രം ട്വിറ്ററില്‍ ടോപ് റേറ്റഡ് ആയി മാറി. ഇതിനു മുമ്പും കപ്പല്‍ മാര്‍ഗം വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്ത സംഘത്തിലെ പലരും പട്ടിണി കിടന്നും രോഗങ്ങള്‍ ബാധിച്ചും മരിച്ചിരുന്നു. ഗ്രീക്ക് ദ്വീപ് ലക്ഷ്യമാക്കിയാണ് സിറിയന്‍ സംഘം പുറപ്പെട്ടത്. ഇടയ്ക്ക് വച്ച് ബോട്ട് മുങ്ങി സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. 13 പേര്‍ സഞ്ചരിച്ച ബോട്ടില്‍ നിന്ന് ഡ്രൈവറും അയ്‌ലാന്റെ പിതാവ് അബ്ദുള്ള കുര്‍ദിയും മാത്രമാണ് രക്ഷപെട്ടത്.. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ അഞ്ചു വയസുകാരനായ സഹോദരന്റെ മൃതദേഹവും മറ്റൊരു തീരത്തടിഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News