Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:50 am

Menu

Published on February 3, 2017 at 10:49 am

മോശം ഭക്ഷണം നല്‍കുന്നതിനെ കുറിച്ചുള്ള വീഡിയോ; ബി.എസ്.എഫ് ജവാനെ കരസേന അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചതായി ഭാര്യ

bsf-jawan-who-expose-shocking-food-quality-was-beaten-by-army-wife

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ കാവലിലേര്‍പ്പെട്ടിരിക്കുന്ന പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പരാതിപ്പെട്ട ബി.എസ്.എഫ് ജവാനെ കരസേന അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചതായി ഭാര്യയുടെ ആരോപണം.

തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ വിവാദമായ സാഹചര്യത്തിലാണ് പുതിയ വിവാദം. ഇന്ത്യാ-പാക്ക് അതിര്‍ത്തിയിലെ 29 ബെറ്റാലിയനിലെ ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ ഭാര്യ ഷര്‍മ്മിള യാദവാണ് ആരോപണവുമായി രംഗത്തെത്തിയത്.

in-viral-video-bsf-jawan-talks-of-ill-treatment-bad-food-rajnath-singh-seeks-report-india-pak-border

തന്റെ ഭര്‍ത്താവ് സൈന്യത്തില്‍ നിന്ന് സ്വയം വിരമിച്ച് വീട്ടിലേയ്ക്ക് വരികയാണെന്ന് പറഞ്ഞിരുന്നു. ഡിസംബര്‍ 31 വരെ കാത്തിരുന്നിട്ടും കാണാതിരുന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ മറ്റൊരാളാണ് ഫോണെടുത്തത്. ഫോണെടുത്തയാള്‍ തേജ് ബഹാദൂര്‍ അറസ്റ്റിലാണെന്നും, മാനസികമായി പീഡിപ്പിക്കപ്പെടുകയാണെന്ന് പറഞ്ഞതായും ഷര്‍മ്മിള വ്യക്തമാക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങള്‍ ബി.എസ്.എഫ് അധികൃതര്‍ തള്ളി. സേന നടത്തിയ അന്വേഷണത്തില്‍ തേജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നുവെന്നും എന്നാല്‍ ശിക്ഷാ നടപടികളിലേക്ക് കടന്നിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. സ്വയം വിരമിക്കുന്നതിനായി തേജ് നല്‍കിയ അപേക്ഷ ശിക്ഷാ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ജനുവരി 30ന് റദ്ദാക്കേണ്ടി വന്നതെന്നും ബി.എസ്.എഫ് വ്യക്തമാക്കുന്നു.

നേരത്തെ അതിര്‍ത്തിയില്‍ ജവാന്മാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയമാണെന്നും പലപ്പോഴും വിശപ്പ് സഹിച്ച് കാലിവയറോട് കൂടിയാണ് കാവല്‍ നില്‍ക്കുന്നതെന്നും, ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതാണെന്നുമുള്ള ആരോപണവുമായാണ് തേജ് ബഹാദൂര്‍ രംഗത്തെത്തിയിരുന്നത്.

എന്നാല്‍ ഇതിനു പിന്നാലെ തേജ് ഒരു മദ്യപാനിയും, അച്ചടക്കമില്ലാത്തവനും, കോര്‍ട്ട് മാര്‍ഷലിന് വിധേയനായ ആളുമൊക്കെയാണെന്നായിരുന്നു ബി.എസ്.എഫ് നല്‍കിയ വിശദീകരണം. തേജ് ബഹാദൂറിനെ നിയന്ത്രണ രേഖയില്‍ നിന്നും പൂഞ്ചിലെ 29 ആം ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അധികൃതര്‍ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News