Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:04 pm

Menu

Published on October 12, 2016 at 4:56 pm

ഡാറ്റാ ഓഫറുകള്‍ ഇരട്ടിയാക്കി ബി.എസ്.എന്‍.എല്‍

bsnl-introduces-new-data-vouchers-with-double-data

ന്യൂഡല്‍ഹി : ഉപഭോക്താക്കള്‍ക്കായി ഡാറ്റ ഓഫറുകള്‍ ഇരട്ടിയാക്കി ബി.എസ്.എന്‍.എലിന്റെ പുതിയ ഓഫര്‍. ഡബിള്‍ ബെനഫിറ്റ് ലഭിക്കുന്ന നാല് പ്രത്യേക ഡേറ്റ താരിഫുകളാണ് യൂസര്‍മാരെ ആകര്‍ഷിക്കാന്‍ പുറത്തിറക്കിയിട്ടുള്ളത്. നിലവില്‍ ലഭ്യമാക്കിയിരിക്കുന്ന ഡേറ്റയുടെ ഇരട്ടിയാണ് പുതിയ ഓഫര്‍ പ്രകാരം ലഭിക്കുക.ദസറ, മുഹറം ഓഫറുകളായാണ് പുതിയ ഡാറ്റ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഒരു മാസത്തേക്കാണ് പുതിയ ഓഫര്‍.ഒക്ടോബര്‍ 10 മുതല്‍ 31 വരെയാണ് ഓഫറുകളുള്ളത്. ഓരോന്നിനും ഒരുവര്‍ഷം വലിഡിറ്റി ലഭിക്കും. ആഘോഷ വേളയില്‍ ഇന്ത്യയൊട്ടാകെ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. പ്രീപെയ്ഡ് കസ്റ്റമര്‍മാര്‍ക്ക് മാത്രമേ ഈ ഓഫറുകള്‍ ലഭിക്കുകയുള്ളൂ.

പുതിയ ഓഫര്‍ പ്രകാരം ഇപ്പോഴത്തേതില്‍ നിന്നും ഇരട്ടിയാകും ലഭിക്കുക. 1,498 രൂപയുടെ ഡാറ്റ പ്ലാന്‍ ചെയ്യുമ്പോള്‍ 18 ജിബി ഡാറ്റയാണ് ലഭിക്കുക. 2,798 രൂപയ്ക്ക് 36ജിബി, 3,998 രൂപയ്ക്ക് 60 ജിബി, 4,498 രൂപയ്ക്ക് 80 ജിബി എന്നിങ്ങനെയാണ് ഉത്സവകാല ഓഫറുകള്‍.

നേരത്തെ 1,498, 2798, 3998, 4498 പ്ലാനുകളില്‍ യഥാക്രമം 9ജിബി, 18ജിബി, 30ജിബി, 40ജിബി എന്നിങ്ങനെയായിരുന്നു ഡാറ്റ ലഭ്യമായിരുന്നത്.16 രൂപയുടെ പ്രത്യേക താരിഫ് വൗച്ചറും ബിഎസ്എന്‍എല്‍ പുറത്തിറക്കി. 30 ദിവസത്തേക്ക് 60എംബി ഡാറ്റ ലഭിക്കും. ഒക്ടോബര്‍ ഏഴ് മുതല്‍ 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുക. ബിഎസ്എന്‍എല്‍ന്റെ പതിനാറാമത് വാര്‍ഷികത്തിന്റെ ഭാഗമായാണ് ഈ ഓഫര്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News