Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:43 pm

Menu

Published on June 15, 2015 at 10:24 am

ബിഎസ്എന്‍എല്‍ ഫ്രീ റോമിങ് ഇന്ന് മുതല്‍…!

bsnl-to-launch-free-roaming-today

ന്യൂഡല്‍ഹി:ഇന്ത്യയിലെ ബിഎസ്എന്‍എല്‍ മെബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ റോമിംഗ് സേവനം  ഇന്നുമുതല്‍ ലഭ്യമാകും.ബിഎസ്എന്‍എല്ലിനെ കൂടുതല്‍ ജനകീയമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് രാജ്യവ്യാപകമായി സൗജന്യ റോമിങ് സേവനം ലഭ്യമാക്കുന്നത്. ഇനിമുതല്‍ റോമിങ്ങിനിടെയുള്ള ഇന്‍കമിങ് കോളുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും.  ‘വണ്‍ നേഷന്‍ വണ്‍ നമ്പര്‍’ എന്ന സ്വപ്നം ഇതിലൂടെ സഫലമാവുകയാണെന്നും സംവിധാനം നടപ്പാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് റോമിംഗിലായിരിക്കുമ്പോള്‍ ഒന്നിലധികം സിമ്മുകളും മൊബൈല്‍ ഫോണുകളും കരുതേണ്ടി വരില്ലെന്ന് ബി.എസ്.എന്‍.എല്‍. സി.എം.ഡി. അനുപം ശ്രീവാസ്തവ അറിയിച്ചു. ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ നിരവധി സേവനങ്ങള്‍ക്കാണ് ബിഎസ്എന്‍എല്‍ തുടക്കമിടുന്നത്. രാജ്യത്തെ വിനോദസഞ്ചാര മേഖലകള്‍ അടിസ്ഥാനമാക്കി അടുത്ത രണ്ടു വര്‍ഷത്തിനകം വൈ ഫൈ സ്‌പോട്ടുകള്‍ സ്ഥാപിക്കാനും ബിഎസ്എന്‍എല്ലിന് പദ്ധതിയുണ്ട്. പൂര്‍ണ്ണ മൊബൈല്‍ പോര്‍ട്ടബിലിറ്റി അടുത്തമാസം മുതല്‍ ലഭ്യമാക്കും. മാര്‍ച്ച് അവസാനത്തിലെ കണക്കനുസരിച്ച് ബി.എസ്.എന്‍.എല്ലിന് 7.72 കോടി ഉപഭോക്താക്കളാണുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News