Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 11, 2026 12:40 am

Menu

Published on September 8, 2015 at 10:38 am

ബിഎസ്എന്‍ എല്‍ ബ്രോഡ്ബാന്‍ഡ് വേഗത വര്‍ദ്ധിപ്പിച്ചു

bsnl-upgrades-minimum-broadband-speed-to-2-mbps

ന്യൂഡല്‍ഹി : ബിഎസ്എന്‍ എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുടെ വേഗത വര്‍ധിപ്പിക്കുന്നു. കുറഞ്ഞ വേഗം സെക്കന്‍ഡില്‍ രണ്ട് മെഗാബൈറ്റ്സായി ഉയര്‍ത്താനാണ് തീരുമാനം.ഒക്ടോബര്‍ ഒന്ന് മുതല്‍ ഇന്ത്യയിലൊട്ടാകെ പുതിയ സ്പീഡ് നിലവില്‍ വരും.സ്വകാര്യ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായുള്ള മത്സരത്തില്‍ കിതയ്ക്കുന്ന ബിഎസ്എന്‍എല്ലിന് കുതിപ്പ് നല്‍കുന്ന ഒരു തീരുമാനമാണ് ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നിലവിലുള്ള ബിഎസ്എന്‍എല്‍ സേവന ഉപയോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്ന ആളുകള്‍ക്കും പുതിയ വേഗതയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. നിലവിലെ താരിഫ് അനുസരിച്ച് ഒരു എംബിപിഎസ് സ്പീഡാണ് ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളത്. ഇതാണ് ഇപ്പോള്‍ ഇരട്ടിയായി ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News