Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : നരേന്ദ്ര മോഡി സർക്കാരിൻറെ ആദ്യ ബജറ്റ് സമ്മേളനം ജൂലൈ 7 ന് ആരംഭിക്കും.ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിൻറെ അധ്യക്ഷതയിൽ ചേർന്ന പാർലമെൻറ് യോഗത്തിലാണ് തിയ്യതികൾ തീരുമാനിച്ചത്. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ബജറ്റ് പാര്‍ലമെൻറിൽ അവതരിപ്പിക്കുക. റെയിൽവേ ബജറ്റ് ജൂലൈ 8നും കേന്ദ്ര ബജറ്റ് 10 നും അവതരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആഗസ്റ്റ് 14ന് ബജറ്റ് സമ്മേളനം അവസാനിക്കും. മോഡി സര്‍ക്കാരിന്റെ സ്വഭാവം വ്യക്തമാക്കുന്ന ബജറ്റായിരിക്കും ഇത്.ചരക്കുകൂലി കുത്തനെ ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ പാചകവാതകത്തിനും മറ്റ് അവശ്യവസ്തുക്കള്‍ക്കും ബജറ്റില്‍ വില കൂട്ടുമെന്നുള്ള സൂചനകള്‍ ഇതിനകം തന്നെ ലഭിച്ചിട്ടുണ്ട്. ബജറ്റിന് മുമ്പ് തന്നെ കഴിഞ്ഞ ദിവസം റെയില്‍വേ നിരക്കുകള്‍ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചിരുന്നു.ഇത് വിമർശനങ്ങൾക്ക് വഴി വെക്കുകയും ചെയ്തിരുന്നു.
Leave a Reply