Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 18, 2024 5:24 pm

Menu

Published on November 24, 2017 at 4:09 pm

ചെവിക്കുള്ളില്‍ പ്രാണി കയറിയാല്‍ ചെയ്യേണ്ടത്?

bug-in-ear-first-aid

ചെവിയില്‍ പ്രാണികയറുന്നത് അത്ര സ്വാഭാവികമായ കാര്യമല്ലെങ്കിലും പലര്‍ക്കും ഈ അനുഭവമുണ്ടായിരിക്കും. കിടക്കുമ്പോഴും, പുറത്തെവിടെയെങ്കിലും വെച്ച ഹെല്‍മറ്റ് എടുത്ത് ധരിക്കുമ്പോഴുമെല്ലാം ഇത്തരത്തില്‍ ചെവിയില്‍ പ്രാണി കയറാനുള്ള സാധ്യത കൂടുതലാണ്.

ഇത്തരത്തില്‍ പ്രാണി കയറിയാല്‍ എല്ലാവരും ആദ്യം ചെയ്യുന്നത് തല ചരിച്ചു നോക്കുകയോ ചെറുവിരല്‍ കടത്തിയെന്ന് നോക്കുകയോ ആണ്. എന്നാല്‍ ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ലെങ്കിലോ? വേദനയും അസ്വസ്ഥതയും കൂടിക്കൂടി വന്നാലോ?

ചെവിയില്‍ പ്രാണി പോയാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ അറിഞ്ഞില്ലെങ്കില്‍ കേള്‍വിശക്തിയെപ്പോലും ഇത് സാരമായി ബാധിച്ചേക്കാം. ചെവിയില്‍ പ്രാണി പോയാല്‍ പ്രാണിയെ കൊല്ലുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കില്‍ അത് കര്‍ണപടത്തിലോ മറ്റു ഭാഗങ്ങളിലോ കടിച്ചു പ്രശ്‌നമുണ്ടാക്കിയേക്കാം.

ചെവിക്കുള്ളില്‍ കയറിയ പ്രാണിയെ നശിപ്പിക്കാന്‍ കട്ടികൂടിയ ഉപ്പു ലായനി ഉപയോഗിക്കാം. ഇത് സാധാരണ വെള്ളത്തിലേ തയ്യാറാക്കാവൂ. ചൂടാക്കിയ എണ്ണ ഒരു കാരണവശാലും ചെവിക്കുള്ളില്‍ ഒഴിക്കരുത്. പ്രാണിയെ കൊല്ലാന്‍ കഴിഞ്ഞാല്‍ സൗകര്യം പോലെ അടുത്ത ദിവസം ഡോക്ടറെ സമീപിച്ച് പ്രാണിയെ പുറത്തെടുക്കാം.

ഇനി ചെവിക്കുള്ളില്‍ മുറിവുണ്ടായാല്‍ അതിനു സാധാരണ ഗതിയില്‍ ചികിത്സയൊന്നും വേണ്ട. തനിയെ ഉണങ്ങി കൊള്ളും. ഇത്തരം സാഹചര്യങ്ങളില്‍ ചെവിക്കുള്ളില്‍ വെള്ളം ഒഴിക്കുകയോ മൂക്കു ചീറ്റുകയോ ചെയ്യരുത്.

പ്രാണി കയറിയെന്നു കരുതി ചെവി വൃത്തിയാക്കേണ്ട കാര്യമില്ല. കാരണം ചെവി സ്വയം വൃത്തിയാക്കുന്ന ഒരു അവയവമാണ്. ചെവിക്കായം കൂടുന്തോറും അതു തനിയെ പുറത്തേക്കു വന്നു കൊള്ളും. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍ തന്നെ ഡോക്ടറുടെ സഹായം തേടുക. യാതൊരു കാരണവശാലും ബഡ്‌സ് പോലുള്ളവ ചെവിയില്‍ കടത്തരുത്.

Loading...

Leave a Reply

Your email address will not be published.

More News