Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 18, 2025 4:20 pm

Menu

Published on August 7, 2014 at 9:56 am

ആലുവയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

building-collapse-kills-three-family-members-in-aluva

ആലുവ: ആലുവ കുന്നത്തേരിയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. ചൂര്‍ണിക്കര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുന്നത്തേരി കവലയ്ക്കു സമീപം തരകപീടികയില്‍ ഷാജഹാന്‍ (47), ഭാര്യ സെയ്ഫുന്നിസ(34), മകള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ഐഷ(12) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. മഴ തോരാതെ നിന്നതോടെ കെട്ടിടത്തിനു ചുറ്റും വെള്ളം കെട്ടിയിരുന്നു. ഇതോടെ തറയിലെ മണ്ണിളകിയതാണ് കെട്ടിടം ഇടിഞ്ഞുതാഴാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.  മൂന്നു സെന്റില്‍ നിര്‍മിച്ച കെട്ടിടത്തിന് 16 വര്‍ഷത്തെ പഴക്കമുണ്ട്. അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കെട്ടിടം പൊളിച്ചു നീക്കിയ ശേഷമാണ് മൂന്നുപേരെയും പുറത്തെടുത്തത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഷാജി കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയെങ്കിലും കെട്ടിടത്തിന്‍െറ ബാക്കിഭാഗംകൂടി ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായതിനാല്‍ വളരെ സൂക്ഷ്മതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. വീടിനു പുറത്തായിരുന്ന ഷാജഹാന്റെ മകന്‍ സാബിര്‍ (16) ദുരന്തത്തില്‍ പെടാതെ രക്ഷപ്പെട്ടു. ദുരന്തനിവാരണസേനയും സ്ഥലത്തെത്തിയിരുന്നു. താഴത്തെ നിലയില്‍ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പും അരിപൊടിക്കുന്ന മില്ലുമാണു പ്രവര്‍ത്തിച്ചുവന്നത്. കുടുംബം താമസിക്കുന്നതു രണ്ടാംനിലയിലാണ്. തായിക്കാട്ടുകര തരകുപീടികയില്‍ അബ്ദുള്ളയുടെ മകനാണ് ഷാജഹാന്‍. തായിക്കാട്ടുകര ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഐഷ. ഐഷയുടെ മൃതദേഹം കാരോത്തുകുഴി ആശുപത്രിയിലും ഷാജഹാന്റെ മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News