Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:40 pm

Menu

Published on March 14, 2018 at 3:19 pm

പൊള്ളലേറ്റവര്‍ക്ക് മരണം വരെ സംഭവിക്കുന്നതെന്തുകൊണ്ട് ??

burn-injury-types-and-treatment

നമ്മുടെ നാട്ടിലെ തീപൊള്ളലിന്റെ ചികിത്സ അത്ര മികച്ചതല്ല. അതിനാല്‍ പൊള്ളലേല്‍ക്കുന്നത് തടയുകയാണ് ഏറ്റവും അഭികാമ്യം. എന്നാല്‍ പലപ്പോഴും നമ്മള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണ് പതിവ്. നമ്മുടെ നാട്ടില്‍ നടക്കുന്ന അസ്വാഭാവിക മരണങ്ങളില്‍ ഏതാണ്ട് 10 ശതനമാനവും പൊള്ളല്‍ മൂലമാണ്. അതില്‍ ഏതാണ്ട് 45 – 50 ശതമാനം ആത്മഹത്യകളും ഏതാണ്ടത്ര തന്നെ അപകട മരണങ്ങളുമാണ്.

തീനാളം, കത്തുന്ന ഇന്ധനങ്ങള്‍, ചുട്ടുപഴുത്ത ലോഹങ്ങള്‍, വീര്യമേറിയ ആസിഡ്-ആല്‍ക്കലി, തിളച്ച വെള്ളം തുടങ്ങിയവയില്‍ നിന്നെല്ലാം പൊള്ളലേല്‍ക്കാവുന്നതാണ്. പൊള്ളലിന്റെ അപകടസാധ്യതകള്‍ പരിഗണിച്ച് ഏറെ കരുതലും ശ്രദ്ധയും ആവശ്യമായ ഒന്നാണ് പൊള്ളല്‍ ചികിത്സ. ശരീരത്തിലേറ്റ പൊള്ളലിന്റെ വ്യാപ്തി അനുസരിച്ചാണ് രക്ഷപെടാനുള്ള സാധ്യത കണക്കാക്കുന്നത്.കൃത്യമായ ചികിത്സ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ തീപ്പൊള്ളല്‍ ജീവന്‍ വരെ അപകടത്തിലാവുകയോ അല്ലെങ്കില്‍ ജീവച്ഛവമായ അവസ്ഥയിലേക്കെത്തിക്കകയോ ചെയ്‌തേക്കാം.

പൊള്ളല്‍ പലവിധം

ഉപരിതലത്തില്‍ മാത്രമുള്ളത്, ആഴത്തില്‍ ബാധിച്ചത് എന്നിങ്ങനെ പൊള്ളലിനെ രണ്ടായി തിരിക്കാം. ആഴത്തിലുള്ള പൊള്ളലാണ് കൂടുതല്‍ അപകടകരമെങ്കിലും ഉപരിതലത്തില്‍ മാത്രമുള്ള പൊള്ളലിനാണ് വേദന കൂടുതല്‍.

പൊള്ളലിന്റെ വ്യാപ്തി കൂടുന്നതനുസരിച്ച് തീവ്രതയും കൂടും . 20 ശതമാനത്തില്‍ കൂടിയ പൊള്ളലുകളെല്ലാം അപകടകരമാണ്. അമ്പതു ശതമാനത്തിനു മേലെയാണ് പൊള്ളലെങ്കില്‍ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതനുസരിച്ച് തല, കൈ, കാലിന്റെ മുന്‍ഭാഗം, കാലിന്റെ പിന്‍ഭാഗം, നെഞ്ചിന് മുന്‍ഭാഗം, നെഞ്ചിന് പിന്‍ഭാഗം, വയറിന് മുന്‍ഭാഗം, വയറിന് പിന്‍ഭാഗം എന്നിങ്ങനെ ഓരോ ഭാഗത്തെയും ശരീരത്തിന്റെ 9 ശതമാനമായി കണക്കാക്കുന്നു. ബാക്കിയുള്ള ഒരു ശതമാനം ബാഹ്യ ലൈംഗികാവയവങ്ങളുടേതാണ്.

പൊള്ളലേറ്റാൽ ആദ്യം വേണ്ടത് തീയുടെ അടുത്തുനിന്ന് രോഗിയെ മാറ്റുക എന്നതാണ്. അതുകഴിഞ്ഞു വസ്ത്രങ്ങളില്‍ തീ പിടിച്ചിട്ടുണ്ടെങ്കില്‍ അവ അഴിച്ചുമാറ്റുക. ശേഷം വെള്ളത്തിന്റെ ടാപ്പ് തുറന്ന് പൊള്ളലേറ്റ ഭാഗങ്ങളില്‍ വെള്ളമൊഴിക്കുക. രോഗാണുവിനെ ഇല്ലാതാക്കുന്നതരത്തിലുള്ള ഏതെങ്കിലും ക്രീം നനവ് ഉണങ്ങിയശേഷം പുരട്ടി തുറന്നിടുകയോ അധികം മുറുക്കാതെ ബാന്‍ഡേജ് കെട്ടുകയോ  ചെയ്യാവുന്നതാണ് .

കുറച്ചുകൂടി ആഴത്തിലുള്ള തീപ്പൊള്ളലാണ് രണ്ടാമത്തേത് ചുവപ്പുനിറം, വേദന , വീക്കം എന്നിവയ്ക്കു പുറമേ തൊലിപ്പുറത്ത് വെള്ളംപോലെയുള്ള ദ്രാവകം നിറഞ്ഞ കുമിളകള്‍ പൊള്ളലേല്‍ക്കുന്നതിലൂടെ ഉണ്ടാകാൻ സാധ്യതയുണ്ട് . തീപ്പൊള്ളലേറ്റ ഭാഗങ്ങള്‍ കൂടുതലാണെങ്കില്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാൻ സാധ്യതയുണ്ട് . ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻതന്നെ രോഗിയെ കിടത്തി, വെള്ളം ഒരു പാത്രത്തിലെടുത്ത് കുറച്ചു
കുറച്ചായി പൊള്ളലിനുമുകളിലൊഴിക്കുക. അതിനുശേഷം ഉണക്കി, രോഗാണുനാശകമായ ക്രീം പുരട്ടുക. പൊള്ളലേറ്റ ഭാഗം അനക്കാതിരിക്കുക. രോഗാണുബാധ ഉണ്ടാവാതിരിക്കാന്‍ പൊള്ളലേറ്റയിടം സുരക്ഷിതമായി മൂടി വയ്ക്കുന്നതും നല്ലതാണ് . മുറിവില്‍ പറ്റിപ്പിടിക്കാത്ത രീതിയില്‍ വേണം മൂടി വെയ്ക്കാന്‍.

പൊള്ളലേറ്റവര്‍ക്ക് പല കാരണങ്ങള്‍ മൂലം മരണം സംഭവിക്കാം. കാര്‍ബണ്‍ ഡയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നിവ ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ശ്വാസം മുട്ടല്‍ (Suffocation), ശ്വാസനാളത്തിലുണ്ടാവുന്ന നീര്‍വീക്കം (Laryngeal spasm and glottic edema), നിര്‍ജലീകരണം (Hypovolemic shock due to dehydration), Neurogenic shock എന്നിവ മൂലം പൊള്ളലേറ്റ് 48 മണിക്കൂറിനകം മരണം സംഭവിക്കാം. കൂടാതെ അണുബാധ, വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം നിലയ്ക്കുക, ടെറ്റനസ് തുടങ്ങിയവ മൂലം 48 മണിക്കൂറിന് ശേഷവും മരണം സംഭവിക്കാം.

പൊള്ളിയത് ഒരു വയസിന് താഴെയുള്ള കുട്ടി, വെള്ളമൂറുന്നതോ ശരീരത്തില്‍ കൂടുതല്‍ ഭാഗത്തു വ്യാപിച്ചതോ ആയ തീപ്പൊള്ളല്‍, കൈകാലുകള്‍, മുഖം, വായ, ജനനേന്ദ്രിയം, നാഡികള്‍, കണ്ണ് എന്നിവിടങ്ങളിലെ തീപ്പൊള്ളല്‍, പൊള്ളിയ ഭാഗത്ത് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വേദനയും ചുവപ്പുനിറവും, ഏറ്റവും ആഴത്തിലുള്ള പൊള്ളലുകള്‍, കുമിളകള്‍ ഉള്ള പൊള്ളലുകള്‍, രണ്ട് ദിവസത്തിനുശേഷം പൊള്ളല്‍ പഴുക്കുകയാണെങ്കില്‍, 7-10 ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊള്ളല്‍ ഉണങ്ങുന്നില്ലെങ്കില്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്‌ഷോക്ക്, തിളയ്ക്കുന്ന ദ്രാവകങ്ങള്‍, ഇടിമിന്നല്‍ എന്നിവകൊണ്ടുള്ള പൊള്ളല്‍ ഇവയൊക്കെ അടിയന്തിരമായി വിദഗ്ധ ചികിത്സ ലഭിക്കേണ്ട സാഹചര്യങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1.  തീപിടിച്ച വസ്ത്രങ്ങളുമായി രോഗി പരിഭ്രമിച്ച് ഓടാന്‍ അനുവദിക്കരുത്.

2.  പാചകം ചെയ്യുമ്പോഴും തീയുമായി അടുത്തിടപഴകുമ്പോഴും വളരെ സൂക്ഷിക്കുക. തീയില്‍ വീഴാത്ത
രീതിയിൽ സാരി, ഷാള്‍, തട്ടം, മുണ്ട് എന്നിവ പ്രത്യേകം ശ്രദ്ധിക്കുക .

3.  തീപിടിച്ച വസ്ത്രം വേഗം അഴിച്ചുമാറ്റുക.

4 . കമ്പിളികൊണ്ട് മൂടി രോഗിയെ തീപിടുത്തമുള്ള സ്ഥലത്തുനിന്നും മാറ്റുക.

5 . ചെറിയ കുട്ടികളെ അടുക്കളയില്‍ തനിയെ പാചകം ചെയ്യാന്‍ അനുവദിക്കരുത്.

6 . സിഗരറ്റ്, കത്തുന്ന തീപ്പെട്ടി എന്നിവ കെടുത്തി എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം കളയുക.

പൊള്ളലേറ്റാല്‍ ചെയ്യരുതാത്തത്..

1.  കുമിളകള്‍ക്കു മുകളില്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. ചര്‍മം ശരീരത്തിന്റെ
ആവരണമാണ് കുമിള പൊട്ടിച്ചാല്‍ ചര്‍മം പൊട്ടി രോഗാണുബാധയുണ്ടാവും.

2.  മുറിവിന് മുകളില്‍ അന്യവസ്തുക്കള്‍ തറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പിടിച്ചുവലിച്ചെടുക്കാതിരിക്കുക.

3.  നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്, ലോഷന്‍ എന്നിവ പൊള്ളലേറ്റഭാഗത്തു                  പുരട്ടരുത്. (ശരീരത്തിന്റെ ചൂട് കൂടുതലായി കോശങ്ങള്‍ നശിച്ചുപോകാനോ അണുബാധയുണ്ടാവാനോ സാധ്യതയുണ്ട്.)

4 .  പൊള്ളലേറ്റ രോഗിക്ക് വെള്ളം വളരെ കുറച്ചു മാത്രം നല്‍കുക.

5 .  പൊള്ളലേറ്റഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ചര്‍മത്തില്‍ ഒട്ടുന്നതരം ബാന്‍ഡേജുകളോ      ഒട്ടിക്കാതിരിക്കുക.

Loading...

Leave a Reply

Your email address will not be published.

More News