Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:15 pm

Menu

Published on May 7, 2014 at 11:04 am

ബസ്സ്‌ യാത്രാ നിരക്ക് വർദ്ധിപ്പിച്ചേക്കും; മിനിമം ഏഴു രൂപയാക്കാൻ സാദ്ധ്യത

bus-fare-hike-imminent-in-kerala

തിരുവനന്തപുരം:സംസ്ഥാനത്തെ ബസ്ചാര്‍ജ് വർദ്ധിപ്പിച്ചേക്കും.ഇന്ന് നടക്കുന്ന മന്ത്രിസഭ യോഗം ഇക്കാര്യം പരിഗണിക്കും.ജസ്റ്റിസ് സി.രാമചന്ദ്രന്‍ കമ്മിറ്റിയുടെ പഠനറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട ശുപാർശ ഗതാഗതവകുപ്പ് കഴിഞ്ഞദിവസം സര്‍ക്കാറിന് സമർപ്പിച്ചിരുന്നു.ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് ഒരു രൂപയും ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപയും സൂപ്പര്‍ ഫാസ്റ്റിന്റേത് മൂന്നു രൂപയും വര്‍ദ്ധിപ്പിക്കാനാണ്ഗതാഗത വകുപ്പ് ശുപാർശ.വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വർദ്ധിപ്പിക്കണമെന്ന് ശുപാർശയിലുണ്ട്.കിലോമീറ്റര്‍ നിരക്ക് ഓര്‍ഡിനറിക്ക് അഞ്ചു പൈസയും ഫാസ്റ്റിന് എട്ടു പൈസയും വര്‍ധിപ്പിക്കും.സൂപ്പർ ഫാസ്റ്റിന് കിലോമീറ്ററിന് 75 പൈസയായും സൂപ്പര്‍ എക്‌സ്പ്രസ്സിന് 10 പൈസയുടെ വർദ്ധനയുമാണ്‌ ശുപാർശയിലുള്ളത്.സ്വകാര്യ ബസ്സുടമകള്‍ മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയപ്പോൾ മിനിമം ചാർജ് 10 രൂപയാക്കണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം.2012 ലായിരുന്നു അവസാനമായി ബസ്സ്‌ ചാർജ് വർദ്ധന ഉണ്ടായത്.

Loading...

Leave a Reply

Your email address will not be published.

More News