Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:06 am

Menu

Published on January 16, 2018 at 3:51 pm

ഇന്ധനവില വര്‍ദ്ധന; ഫെബ്രുവരി ഒന്നു മുതല്‍ സ്വകാര്യ ബസ് സമരം

bus-operators-calls-for-strike-from-february-1

ഇന്ധന വില വര്‍ദ്ധിച്ചതോടെ ഫെബ്രുവരി ഒന്നുമുതല്‍ കേരളത്തിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കുറഞ്ഞ യാത്രാനിരക്ക് അഞ്ചുരൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കെന്ന് ബസ് ഉടമകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ബസ് പണിമുടക്കിനു മുന്നോടിയായി 24 നു സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരവും നടത്തും.

ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് ബസ് സമരത്തിന് ആഹ്വാനം ചെയ്തത്. നിലവില്‍ എഴു രൂപയാണ് മിനിമം ചാര്‍ജ്. മൂന്നുവര്‍ഷം മുന്‍പാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News