Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 11, 2024 6:00 pm

Menu

Published on September 19, 2015 at 10:59 am

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം;നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി 3 മരണം

bus-runs-over-7-in-delhis-chandni-chowk-as-driver-suffers-heart-attack

ന്യൂഡല്‍ഹി: ഡൽഹിയിൽ  ലോ ഫ്‌ലോര്‍ ബസ് നിയന്ത്രണം വിട്ട്  അപകടത്തില്‍ പെട്ട് കയറി 3 മരണം. ബസ് ഓടിക്കുന്നതിനിടയില്‍ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതാണ് അപകടകാരണം.വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നരയോടെ ചാന്ദ്‌നിചൗക്കിലെ എച്ച്.സി. മാര്‍ഗിലാണ് അപകടം നടന്നത്.ഓള്‍ഡ് റെയില്‍വേസ്‌റ്റേഷന്‍-അംബേദ്കര്‍ നഗര്‍ റൂട്ടില്‍ ക്ലസ്റ്റര്‍ സര്‍വീസ് നടത്തുന്ന 419 നമ്പര്‍ ബസ് നിയന്ത്രണം വിട്ട് മുന്നിലുള്ള ട്രക്കിലിടിക്കുകയായിരുന്നു. ഹൃദയാഘാതമുണ്ടായപ്പോള്‍ ഡ്രൈവര്‍ വെപ്രാളത്തില്‍ ബസ്സിന്റെ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി. ആദ്യം ടെമ്പോയിലിടിച്ച ബസ് ഓട്ടോറിക്ഷയിലുമിടിച്ച ശേഷമാണ് നിന്നത്. ടെമ്പോയില്‍ നിന്ന് ചരക്ക് ഇറക്കുകയായിരുന്ന കേശവ് പ്രസാദും സ്ട്രീറ്റിലെ വെന്‍ഡറായ സൂരജുമാണ് മരിച്ചത്.അപകടത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ഓടിയടുത്തപ്പോള്‍ അദ്ദേഹം സീറ്റില്‍ കുഴഞ്ഞുവീണ് മരിച്ചനിലയിലായിരുന്നു.ആറ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News