Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:24 pm

Menu

Published on December 6, 2014 at 10:29 am

തൃശ്ശൂര്‍ – പാലക്കാട് റൂട്ടില്‍ ഇന്ന് ബസ് പണിമുടക്ക്

bus-strike-on-thrissur-palakkad-route

തൃശ്ശൂര്‍: തൃശ്ശൂര്‍ – പാലക്കാട് റൂട്ടില്‍ ഇന്ന് ബസ് പണിമുടക്ക്. പാലക്കാട് റൂട്ടില്‍ ഓടുന്ന ബസ്സിലെ ജീവനക്കാരനെതിരെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് എസ്.ഐ. അന്യായമായി കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടർന്നാണ്‌ സമരം. ജില്ലാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനാണ് പണിമുടക്ക് നടത്തുന്നത്. ഇന്ന് ജില്ലയില്‍ പി.എസ്.സി.യുടെ ലാസ്റ്റ്‌ഗ്രേഡ് പരീക്ഷ എഴുതുന്ന ആയിരക്കണക്കിന് പേർക്ക് സമരം ബുദ്ധിമുട്ടുണ്ടാക്കും. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന പണിക്കശ്ശേരി ബസില്‍ വിദ്യാര്‍ഥിയെ ജീവനക്കാര്‍ കയറ്റാതിരുന്നതായും മര്‍ദ്ദിച്ചതായും അസിസ്റ്റന്റ് കമ്മീഷണര്‍ക്കും ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ബസ് കണ്ടക്ടര്‍ മുടിക്കോട് അമ്പലത്ത് വീട്ടില്‍ നൗഷാദിനെതിരെ പോലീസ് കേസെടുത്തു. വണ്ടി പോകുന്ന സമയത്ത് ഒരു വിദ്യാര്‍ഥി ഓടിക്കയറാന്‍ ശ്രമിച്ചത് തടഞ്ഞതിനെയാണ് മര്‍ദ്ദിച്ചതായി പറയുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. നൗഷാദിന് ജാമ്യം നല്‍കാനോ കോടതിയില്‍ ഹാജരാക്കാനോ പോലീസ് തയ്യാറായില്ലെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.വി.ഹരിദാസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News