Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:36 pm

Menu

Published on August 7, 2014 at 11:08 am

മുംബൈയിലെ ഒരു ബിസിനസ്സുകാരൻറെ ഷർട്ടിൻറെ വില 1.30 കോടി രൂപ!!!

businessman-wears-shirt-made-of-gold-worth-rs-1-30-crore

മുംബൈ: മുബൈയിലെ ഒരു ബിസിനസ്സുകാരൻറെ ഷർട്ടിൻറെ വില കേട്ടാൽ ആരുമൊന്ന് ഞെട്ടും. കാരണം ഈ ഷർട്ടിൻറെ വില   1.30 കോടി രൂപയാണ്. മുംബൈയിലെ ഒരു  തുണിവ്യവസായിയായ പങ്കജ് പരഖാണ് തൻറെ  45ാമത്തെ   ജന്‍മദിനത്തില്‍ അണിയാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ഷര്‍ട്ട് തയാറാക്കിയിരിക്കുന്നത്. നാസികിലെ ബാഫ്നാ ജ്വല്ലേഴ്സാണ് പങ്കജിനായി ഈ വസ്ത്രം ഡിസൈൻ ചെയ്തത്. മുംബൈയിലെ പാരെലില്‍ ഉള്ള ശാന്തി ജ്വല്ലേഴ്‌സിലെ 20 തെരഞ്ഞെടുക്കപ്പെട്ട പണിക്കാര്‍ രണ്ടു മാസം  കൊണ്ടാണ് നാലു കിലോ തൂക്കം വരുന്ന പത്തരമാറ്റ് തങ്കത്തിൽ തീർത്ത ഷർട്ട് തുന്നിയെടുത്തത്. സാധാരണ ഷര്‍ട്ടുപോലെ മടക്കാനും കഴുകാനും ഉണക്കാനുമെല്ലാം കഴിയുന്ന ഈ ഷർട്ടിൻറെ ബട്ടനുകളെല്ലാം സ്വർണ്ണം കൊണ്ട് തീർത്തവയാണ്. 18-22 കാരറ്റ്‌ തങ്കം ഉപയോഗിച്ചാണ്‌ ഷര്‍ട്ട്‌ നിര്‍മ്മിച്ചതെന്നും മറ്റൊരു ലോഹവും ഇതിലില്ലെന്നും പങ്കജ്‌ പറഞ്ഞു. ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ വേണ്ടി മാത്രമല്ല പങ്കജ് ഈ ഷർട്ട് നിർമ്മിച്ചത്.   അതിലൂടെ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലും ഗിന്നസ്‌ റെക്കോഡിലും പ്രവേശിക്കുക എന്നൊരു ലക്ഷ്യവുമുണ്ട്. കഴിഞ്ഞ വര്‍ഷം 1.27 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണ ഷര്‍ട്ട്‌ ധരിച്ച്‌ ലോകറെക്കോഡ്‌ ഇട്ട പിമ്പ്രി ചിഞ്ചുവാഡിലെ ദത്താ ഫുഗേയെ മറികടക്കുകയാണ്‌ പങ്കജിൻറെ  ലക്ഷ്യം.  23 വർഷം മുമ്പ് തൻറെ വിവാഹം നടക്കുമ്പോൾ വധുവിനേക്കാൾ എന്നെയായിരുന്നു  ആളുകൾ ശ്രദ്ധിച്ചിരുന്നതെന്ന് പങ്കജ് പറഞ്ഞു. കാരണം അന്ന് വധുവണിഞ്ഞിരുന്നത് അഞ്ചോ ആറോ പവന്‍ ആഭരണം മാത്രമായിരുന്നുവെങ്കില്‍ പങ്കജ് അണിഞ്ഞത് മൂന്ന് കിലോയോളം സ്വര്‍ണമായിരുന്നു.  എന്തൊക്കെയായാലും തൻറെ സമ്പാദ്യത്തിൽ നല്ലൊരു പങ്കും പങ്കജ് സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകുന്നുണ്ട്. രാജസ്ഥാനിലെ പ്രശസ്തമായ നാരായണ്‍ സേവ സൻസ്ഥൻ ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 120 പോളിയോ ഓപ്പറേഷൻ നടത്താനുള്ള ചെലവ് മുഴുവനും നോക്കിയത് പങ്കജ് ആയിരുന്നു.

man_gold_shirt_1407324640_540x540

Loading...

Leave a Reply

Your email address will not be published.

More News