Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്:ഓണ്‍ലൈനില്‍ എന്തും വില്‍ക്കാമെന്ന സ്ഥിതിയാണ് ഇപ്പോള്‍.പുരുഷ ബീജവും ഓണ്‍ലൈലൈനിൽ വാങ്ങാം.ചൈനയിലാണ് പുരുഷ ബീജം ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ചൈനയിലെ പ്രമുഖ റീട്ടൈയ്ല്‍ വ്യാപാര ശൃംഖലയാണ് പുരുഷ ബീജങ്ങള്‍ വില്‍ക്കുന്നതിന് ഓണ്‍ലൈന്‍ സൈറ്റ് തുടങ്ങിയത്. വെബ്‌സൈറ്റ് അതരിപ്പിച്ച ആശയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. വെബ്‌സൈറ്റ് ഈ ആശയം അവതരിപ്പിച്ച് 72 മണിക്കൂറിനകം 22,017 പേര്‍ ബീജം ദാനം ചെയ്യാന്‍ തയ്യാറായി രംഗത്തുവന്നു. ബീജദാതാക്കള്‍ തങ്ങളുടെ സര്‍നെയിം, ഐ.ഡിയിലെ അവസാനത്തെ ആറക്ക നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കി വേണം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.ചൈനയിലെ ഏറ്റവും വലിയ മെഡിക്കല്‍ ലാബ് ഗ്രൂപ്പായ കിങ്‌മെഡ് ഡയഗ്‌നോസ്റ്റിക്‌സുമായി സഹകരിച്ചാണ് വെബ്‌സൈറ്റ് ബീജദാന പദ്ധതി നടപ്പിലാക്കുന്നത്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ മുന്ന് മാസത്തിനകം ലാബില്‍ നേരിട്ട് എത്തി ബീജദാനം ചെയ്യേണ്ടതാണ്. ചൈനയുടെ തലസ്ഥാന നഗരമായ ബീജിംഗ്, ഷാങ്ഹായ്, ഗ്യാങ്ഷ്വ എന്നിവടങ്ങളില്‍ നിന്നുള്ളവരാണ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 69 ശതമാനവും.
Leave a Reply