Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:42 pm

Menu

Published on September 16, 2014 at 3:32 pm

ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി;കോണ്‍ഗ്രസിന് നേട്ടം

bypoll-results-comeback-for-sp-setback-for-bjp

ന്യൂഡല്‍ഹി: മുപ്പത്തിമൂന്ന് നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.27 സിറ്റിങ് സീറ്റുകളില്‍ 13 സീറ്റില്‍ മാത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്.രാജസ്ഥാനിലും ഗുജറാത്തിലും മൂന്ന് സീറ്റുകള്‍ വീതം കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. പശ്ചിമ ബംഗാളില്‍ സിപിഎമ്മിന്റെ ഒരു സിറ്റിംഗ് സീറ്റ് ബിജെപി നേടി. വഡോദര ലോക്‌സഭാ മണ്ഡലം ബിജെപി നിലനിറുത്തിയപ്പോള്‍ മെയിന്‍പുരിയില്‍ എസ്പിയും മേടകില്‍ ടിആര്‍എസും വിജയിച്ചു.ഉപതെരഞ്ഞെടുപ്പ് നടന്ന 33 സീറ്റില്‍ ഛത്തീസ്ഗഡിലെ ഒരു മണ്ഡലം ഒഴികെയുള്ള ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കാനായില്ല. ഉത്തര്‍പ്രദേശിലെ പതിനൊന്ന് സീറ്റില്‍ എട്ടെണ്ണം നേടി സമാജ്വാദി പാര്‍ട്ടി തിരിച്ചുവരവ് നടത്തി. ലക്‌നൗ ഈസ്റ്റ്, സഹറാന്‍പൂര്‍ നഗര്‍, നോയിഡ എന്നീ സീറ്റുകളാണ് ബിജെപി നിലനിറുത്തിയത്.കഴിഞ്ഞ തവണ ഉമാഭാരതി വിജയിച്ച ചര്‍ഖാരി മണ്ഡലത്തില്‍ 50000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എസ് പി വിജയിച്ചപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തു പോയി. ബിജെപിയുടം പരീക്ഷണശാലയായ പശ്ചിമ യുപിയില്‍ സഹറാന്‍പൂര്‍ കഷ്ടിച്ച് നിലനിറുത്താന്‍ കഴിഞ്ഞത് മാത്രം നേട്ടമായി. മെയിന്‍പുരി ലോക്‌സഭാ മണ്ഡലത്തില്‍ മുലായം സിംദ് യാദവ് കുടുംബത്തിലെ ഇളംതലമുറക്കാരന്‍ തേജ്പ്രതാപ് സിംഗ് മൂന്ന് ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.രാജസ്ഥാനില്‍ നാലു സീറ്റില്‍ മൂന്നെണ്ണം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോട്ടാ സൗത്ത് മണ്ഡലത്തിലാണ് ബിജെപി ആശ്വാസ വിജയം നേടിയത്. നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. മോദിയുടെ മണ്ഡലമായ മണിനഗര്‍ ഉള്‍പ്പടെ ആറു സീറ്റുകള്‍ ബിജെപി നിലനിറുത്തി. മോദി രാജിവച്ചതിനെതുടര്‍ന്ന് ഒഴിവു വന്ന വടോധരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി രഞ്ജനബെന്‍ ഭട്ട് മൂന്ന് ലക്ഷത്തി ഇരുപത്തിയൊന്പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.പശ്ചിമബംഗാളില്‍ സിപിഎം എം എല്‍ എയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ബഷീര്‍ഗട്ട് മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി സൈമിക് ഭട്ടാചാര്യം അട്ടിമറി വിജയം നേടി. ചൗരംഗി മണ്ഡലത്തില്‍ തൃണമൂല്‍ വിജയിച്ചു. രണ്ടിടത്തും സിപിഎം നാലാം സ്ഥാനത്താണ്. ആസമില്‍ ബിജെപിയും കോണ്‍ഗ്രസുംഎഐയുഡിഎഫും ഓരോ സീറ്റ് നേടിയപ്പോള്‍ ത്രിപുരയിലെ ഒരു മണ്ഡലം സിപിഎം നിലനിറുത്തി. സീമാന്ധ്രയിലെ ഒരു സീറ്റ് ടിഡിപി നേടി. ഉപതെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയിലെ മേടക് ലോക്‌സഭാ മണ്ഡലത്തില്‍ ടി ആര്‍ എസ് മൂന്നു ലക്ഷത്തി അറുപതിനായിരം വോട്ടിന് വിജയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News