Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മകളാണെന്ന അവകാശവാദവുമായി നടി രംഗത്ത്.ഗുജറാത്തി മോഡലായ അവാനി മോഡിയാണ് തന്റെ അച്ഛന്‍ മോഡിയാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്.നവഭാരത് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അവാനി ഇക്കാര്യം വെളിപ്പെടുത്തിയത്.മാധുര്‍ ഭണ്ഡാകറിന്റെ പുതിയ ചിത്രമായ കലണ്ടര്‍ ഗേള്‍സിലെ താരമാണ് അവാനി . പ്രധാനമന്ത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പലരും ചോദിക്കാറുണ്ടെന്ന് അവാനി പറയുന്നു. ചോദിക്കാന്‍ കാരണമുണ്ട്. രണ്ട് പേരും ഒരേ സംസ്ഥാനക്കാര്‍. പിന്നെ പേരിലുള്ള സാമ്യവും. ഞാന്‍ മോഡിയുടെ മകളാണ്. ഏതൊരു ഇന്ത്യന്‍ പെണ്‍കുട്ടിയേയും പോലെ മോഡിയുടെ മകളാണെന്ന് പറയാന്‍ തനിക്കും കഴിയുമെന്ന് അവാനി പറഞ്ഞു.
Leave a Reply