Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പെറു : പെറുവിൽ ഇരട്ടിത്തലയുള്ള പശുകുട്ടി ജനിച്ചു.പെറുവിലെ കജാമാര്‍ക്ക മേഖലയിലെ ഒരു ഗ്രാമത്തിലാണ് പതിനായിരത്തില്‍ ഒന്നായ അപൂര്‍വ പശുക്കുട്ടി ജനിച്ചത്. അപൂര്‍വ ഗര്‍ഭത്തിന്റേതായ യാതൊരു അസ്വസ്ഥതകളും ഇല്ലാതെയാണ് പശു ഇരട്ടതലയുള്ള പശു ക്കുട്ടിയുടെ ജനനം. രണ്ട് തല ഒട്ടിച്ചേര്‍ന്ന നിലയിലാണ് പശുവിന്റെ രൂപം.രണ്ട് വായയും നാല് കണ്ണും ഈ പശുക്കുട്ടിക്കുണ്ട്. എന്നാല്‍ തലയുടെ ഭാരം കാരണം എഴുന്നേറ്റുനിന്ന് അമ്മയുടെ പാല് കുടിക്കാന്‍പശുക്കുട്ടിക്ക് കഴിയുന്നില്ലെന്ന് ഇതിന്റെ ഉടമ പറയുന്നു. അത്ഭുത പശുക്കുട്ടിയെ കാണാന്‍ നിരവധി പേരാണ് വിദൂര ഗ്രാമത്തില്‍ നിന്നു പോലും എത്തുന്നത്.
–
–
Leave a Reply