Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 6:40 pm

Menu

Published on September 26, 2014 at 2:12 pm

ഗൂഗിളില്‍ ഏറ്റവും അധികം പേർ തിരയുന്ന സര്‍വകലാശാലകളില്‍ കാലിക്കറ്റിന് നാലാംസ്ഥാനം

calicut-university-top-4th-most-searched-university-across-globe

ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ തിരച്ചില്‍ സംവിധാനമായ ഗൂഗിള്‍ സെര്‍ച്ചില്‍ ഈവര്‍ഷം ഏറ്റവുംകൂടുതല്‍ പേര്‍ തേടിയ സര്‍വകലാശാലകളുടെ കൂട്ടത്തില്‍ നാലാംസ്ഥാനം കാലിക്കറ്റിന്.ഇന്ത്യയിലെ മുഴുവന്‍ സര്‍വകലാശാലകളെയും പിന്തള്ളി കാലിക്കറ്റിനാണ് ഒന്നാം സ്ഥാനം ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ സെര്‍ച്ച് ചെയ്യുന്ന ലോകത്തെ ഇരുപത് സര്‍വകലാശാലകളില്‍ അഞ്ചെണ്ണം ഇന്ത്യന്‍ സര്‍വകലാശാലകളാണ്. കോഴിക്കോട് സര്‍വകലാശാലക്ക് രാജ്യത്തെ പ്രഥമ സ്ഥാനവും ലഭിച്ചിട്ടുണ്ട്.അമേരിക്കയിലെ ഫിനിക്‌സ് സര്‍വകലാശാലയാണ് ലോകത്ത് ഈ മേഖലയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ലോക പ്രശസ്തമായ മസ്സാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കാണ് രണ്ടാം സ്ഥാനം. ഇംഗ്ലണ്ടിലെ വിദൂരപഠന രംഗത്തെ പ്രമുഖ സ്ഥാപനമായ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിക്കാണ് മൂന്നാം സ്ഥാനം. ഓക്‌സ്‌ഫോര്‍ഡിന് പതിമൂന്നും കാംബ്രിഡ്ജിന് പതിനാറും സ്ഥാനങ്ങളാണ് ഉള്ളത്.  ലോകത്തിന്‍റെ ഏതു ഭാഗത്തുള്ളവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമാക്കിയതിലൂടെയാണ് ലോക നാലാം സ്ഥാനവും ഇന്ത്യയിലെ ഒന്നാം സ്ഥാനവുമെന്ന ഈ നേട്ടം കൈവരിക്കാന്‍ കാലിക്കറ്റിന് സാധ്യമായതെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം പറഞ്ഞു.ഫീസ് അടയ്ക്കുന്നത് മുതല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത വെരിഫൈ ചെയ്യുന്നത് വരെയുള്ള വിവിധ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി കടലാസ് രഹിത സര്‍വകലാശാല എന്ന നിലയില്‍ അറിയിപ്പുകളും മുന്‍ കാല ചോദ്യപേപ്പറുകളും സിലബസുകളും വരെ വെബ്സൈറ്റിലൂടെ ലഭ്യമാക്കി. സര്‍വകലാശാലയെക്കുറിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന ശ്രദ്ധേയമായ വാര്‍ത്തകള്‍ പോലും പ്രത്യേക ലിങ്കിലൂടെ ലഭ്യമാക്കി. ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കാനുള്ള സാധ്യതകളും ആരാഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

Loading...

Leave a Reply

Your email address will not be published.

More News