Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:47 pm

Menu

Published on August 23, 2014 at 12:19 pm

അത്ഭുത സിദ്ധികൊണ്ട് എത്ര വലിയ അസുഖവും മാറ്റും ഈ മാജിക് ബാലൻ

cambodias-miracle-performing-baby-draws-thousands-of-sick-pilgrims

കമ്പോഡിയ :  അത്ഭുത സിദ്ധികൊണ്ട് ലോക ശ്രദ്ധയാകർഷിക്കുകയാണ്   ഈ രണ്ടുവയസ്സുകാൻ. കോംഗ്‌ കെംഗ്‌ എന്ന കൊച്ചു ബാലൻറെ അത്ഭുത സിദ്ധികൊണ്ട്   ഇപ്പോള്‍ ലോകപ്രശസ്‌തമാണ്‌   കമ്പോഡിയയിലെ ഖനോര്‍ ഗ്രാമം  എത്ര പഴക്കമുളള രോഗവും മാറ്റാനുളള കഴിവുണ്ട്‌  കോംഗിന് എന്നാണിവർ വിശ്വസിക്കുന്നത് .കഴിഞ്ഞ ഒരു മാസം മാത്രം ഇരുപതിനായിരം പേരാണ്‌ കോംഗിന്റെ ചികിത്സതേടിയത്‌! ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പു മാത്രമാണ്‌ കുട്ടിയുടെ അത്ഭുതസിദ്ധി തിരിച്ചറിഞ്ഞതെന്ന്‌ കോംഗിന്റെ അമ്മാവന്‍ പറയുന്നു. തന്റെ സഹോദരന്‍ ഒരു അപകടത്തില്‍പ്പെട്ട്‌ അരയ്‌ക്ക് താഴേക്ക്‌ തളര്‍ന്ന നിലയിലായിരുന്നു. പല ചികിത്സകള്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ഒരിക്കല്‍ അനന്തരവനെ കാണാനെത്തി. അമ്മാവന്‌ നടക്കാന്‍ പറ്റില്ലെന്ന്‌ മനസ്സിലാക്കിയ കോംഗ്‌ അദ്ദേഹത്തിന്‌ ചായ ഇട്ടു കൊടുക്കാന്‍ വേണ്ടി ഔഷധശക്‌തിയുളള ചില ഇലകള്‍ കൊണ്ടുവന്നു കൊടുത്തു. അത്ഭുതമെന്നു പറയട്ടെ ചായ കുടിച്ച ശേഷം അമ്മാവന്‍ ‘കൂളായി’ നടന്നാണ്‌ തിരിച്ചു പോയത്‌.അമ്മാവന്റെ രോഗം സുഖപ്പെട്ട വാര്‍ത്ത പരന്നതിനു ശേഷം കോംഗിനെ കാണാനും രോഗശാന്തി നേടാനുമായി വിദൂര ദേശങ്ങളില്‍ നിന്നു പോലും ആയിരങ്ങളാണ്‌ ഒഴുകിയെത്തുന്നത്‌. കോംഗിന്റെ അമ്മ യൂക്കാലിപ്‌റ്റസ്‌ ബാമിന്റെ ബോട്ടിലുകള്‍ നിരത്തി വച്ചശേഷം അവയില്‍ മകനെ കൊണ്ട്‌ സ്‌പര്‍ശിപ്പിച്ച ശേഷം രോഗികള്‍ക്കിടയില്‍ വിതരണം ചെയ്യുകയാണ്‌ പതിവ്‌. ആയിരം പേര്‍ക്ക്‌ രോഗം പൂര്‍ണമായി സുഖപ്പെട്ടുവെന്നാണ്‌ പ്രാദേശിക റിപ്പോര്‍ട്ടുകളില്‍ പറയുന്നത്‌.മരുന്നിന്‌ പണമൊന്നും വാങ്ങാറില്ല. അടുത്തുളള ബുദ്ധക്ഷേത്രത്തില്‍ ഒരു ഡോളര്‍ സംഭാവന നല്‍കണമെന്നു മാത്രം. എന്നാല്‍, കോംഗിനെ നേരില്‍ കാണണമെങ്കില്‍ രണ്ട്‌ ഡോളര്‍ നല്‍കണം. മൂന്ന്‌ ഡോളര്‍ മാത്രമാണ്‌ ഇവിടെ ഒരാളുടെ ശരാശരി ദിവസവരുമാനം. കോംഗിന്റെ പിതാവ്‌ ഒരു മാസം കഷ്‌ടിച്ച്‌ 1,000 ഡോളര്‍ സമ്പാദിക്കും. എന്നാല്‍ കോംഗിന്റെ പേരില്‍ കഴിഞ്ഞ മാസം ലഭിച്ചത്‌ 2,500 ഡോളറായിരുന്നു.സംഭവം എന്തുതന്നെയായാലും   കോംഗ്‌ എന്ന അത്ഭുത ബാലൻ മാതാപിതാക്കള്‍ക്ക്‌ ഒരു മുതല്‍ക്കൂട്ടായി മാറുകയാണ്‌.

Loading...

Leave a Reply

Your email address will not be published.

More News