Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: ആലപ്പുഴ തണ്ണീര്‍മുക്കത്ത് ഒട്ടകത്തിന് ക്രൂരമര്‍ദനം. തണ്ണീര്‍മുക്കത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികള്‍ക്കായി കൊണ്ടു വന്ന ഒട്ടകങ്ങളിലൊന്നിനെയാണ് മുന്‍വശത്തെ രണ്ട് കാലുകള്‍ കെട്ടിയിട്ട ശേഷം ശേഷം ക്രൂരമായി മര്‍ദ്ദിച്ചത്. തണ്ണീര്‍മുക്കം ബണ്ടിന് താഴെ അവശനായ ഒട്ടകത്തെ മര്‍ദ്ദിച്ച് എഴുന്നേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.തണ്ണീര്‍ മുക്കം ബണ്ട് പാലത്തിന് താഴെ നാട്ടുകാര്‍ നോക്കി നില്‍ക്കെ മുന്‍കാലുകള്‍ രണ്ടും ബന്ധിച്ചാണ് വലിയവടി ഉപയോഗിച്ച് തല്ലിച്ചതച്ചത്.ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട് .
Leave a Reply